Skip to content
November 28, 2026
⌕

ഭീഷണി മൂലം ട്രംപ് ക്യാബിനറ്റിയിൽ പലരും മിലിറ്ററി ഭവനങ്ങളിലേക്കു മാറി

November 28, 2026
Share this post to

യുഎസ് നേതാക്കൾക്കു നേരെ വിദേശത്തു നിന്നുള്ള കനത്ത ഭീഷണി പരിഗണിച്ചു ട്രംപ് ക്യാബിനറ്റിലെ പല അംഗങ്ങളും വാഷിംഗ്ടണിൽ കൂടുതൽ സുരക്ഷിതമായ സൈനിക ഭവനങ്ങളിലേക്ക് താമസം മാറ്റിയതായി റിപ്പോർട്ട്. ഇറാനിൽ നിന്നാണ് കൂടുതൽ ഭീഷണി കാണുന്നത്. യുഎസിൽ തന്നെ രാഷ്ട്രീയ അക്രമങ്ങളുടെ സാധ്യത കാണുന്നു.

മുതിർന്ന സിവിലിയൻ ഉദ്യോഗസ്ഥർ മിലിറ്ററി പാർപ്പിടങ്ങളിലേക്കു മാറുന്നത് അസാധാരണമാണ്. സി എൻ എൻ പറയുന്ന കണക്കനുസരിച്ചു അര ഡസൻ പേരെങ്കിലും വീട് മാറിയിട്ടുണ്ട്. മുതിർന്ന സൈനിക ഉദ്യോഗസ്ഥർക്കും പ്രതിരോധ വകുപ്പിലെ ഉദ്യോഗസ്ഥർക്കുമുള്ള വീടുകളാണ് അവ. പല വീടുകളും നൂറ്റാണ്ട് പഴക്കമുണ്ട്. മിലിറ്ററി കോമ്പൗണ്ടുകളിലാണ് സ്ഥിതി ചെയ്യുന്നത്. കനത്ത സുരക്ഷയുണ്ട്.

വീട് മാറിയവരിൽ ഒരാൾ യു.എസ്ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെൻ്റ് ആണ്. ഇറാനെതിരെ കഠിനമായ ഉപരോധം നടപ്പാക്കുന്ന ചുമതലയുള്ള അദ്ദേഹം ജോർജ്ടൗണിലെ കൂറ്റൻ വസതി വിട്ടു മിലിറ്ററി ഹൗസിംഗിലേക്ക് മാറി. ഇറാനിൽ നിന്നുള്ള ഭീഷണിയാണ് കാരണമെന്നു അദ്ദേഹം സി എൻ ബി സിയിൽ തുറന്നു സമ്മതിച്ചു. “അതൊന്നും കണ്ടു പേടിക്കില്ല” എന്ന് പറയാൻ മറന്നതുമില്ല.

വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് സ്റ്റീഫൻ മില്ലർ സകുടുംബം വിർജീനിയയിലെ വീട്ടിൽ നിന്നു കഴിഞ്ഞ വർഷം മിലിറ്ററി വീട്ടിലേക്കു മാറി. വിർജിനിയയിൽ അദ്ദേഹത്തിനെതിരെ പ്രതിഷേധ പ്രകടനങ്ങൾ ഉണ്ടായിരുന്നു.

സൈനിക ഉദ്യോഗസ്ഥരും വീടുകളിൽ ക്യാബിനറ്റ് ആ താമസിക്കുന്നതിനെ ഡെമോക്രാറ്റുകൾ എതിർത്തു. വിഷയം പരിശോധിക്കാൻ ഹൗസ് ആൻഡ് സർവീസസ് കമ്മിറ്റിയിൽ നിന്ന് റെപി. ജോർജ് വൈറ്റ്സൈഡ്സ് (കാലിഫോർണിയ) അനുമതി തേടി. പെൻ്റഗൺ റിപ്പോർട്ട് നൽകണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്.

Get more updates from Pudukad News on Google