Skip to content
November 29, 2026
⌕

യമുനയിൽ മാലിന്യം തള്ളിയത് ചോദ്യം ചെയ്തു; കണ്ടന്റ് ക്രിയേറ്ററെ ചെരുപ്പുകൊണ്ട് അടിക്കുമെന്ന് ഭീഷണി | Delhi man dumping waste in Yamuna

November 28, 2026
Share this post to
Delhi man dumping waste in Yamuna

ദില്ലി: യമുനാ നദിയിൽ മാലിന്യം തള്ളുന്നത് ചോദ്യം ചെയ്ത കണ്ടന്റ് ക്രിയേറ്റർക്ക് നേരെ ഭീഷണിയുമായി യുവാവ്. ദില്ലിയിൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. മാലിന്യം നിക്ഷേപിക്കുന്നതിനെ ചോദ്യം ചെയ്തപ്പോൾ യുവാവ് പ്രകോപിതനായി തർക്കിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതാണ് വിഡിയോയിൽ. (Delhi man dumping waste in Yamuna)

ദില്ലി സ്വദേശിയായ കണ്ടന്റ് ക്രിയേറ്റർ കമൽ ചൗധരിയാണ് ദൃശ്യങ്ങൾ പകർത്തിയത്. ഫ്ലൈഓവറിൽനിന്ന് ഒരാൾ യമുനയിലേക്ക് എന്തോ വലിച്ചെറിയുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ കമൽ ഇയാളെ ചോദ്യം ചെയ്യുകയായിരുന്നു. നദിയിൽ മാലിന്യം തള്ളുന്നത് മലിനീകരണം വർധിപ്പിക്കുമെന്നും ഇത്തരം പ്രവൃത്തികൾ ഒഴിവാക്കണമെന്നും അദ്ദേഹം വിശദീകരിക്കാൻ ശ്രമിച്ചു. എന്നാൽ യുവാവ് ഇത് കേൾക്കാൻ തയ്യാറായില്ലെന്നാണ് വിഡിയോയിൽ കാണുന്നത്. പകരം കമലുമായി തർക്കത്തിലേർപ്പെട്ട ഇയാൾ ചെരുപ്പുകൊണ്ട് അടിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തു. ചോദ്യം ചെയ്തതിനെത്തുടർന്ന് ബേസ്ബോൾ ബാറ്റ് എടുത്ത് ഭീഷണിപ്പെടുത്തിയെന്നും കമൽ സമൂഹമാധ്യമത്തിലെ കുറിപ്പിൽ ആരോപിച്ചിട്ടുണ്ട്.

 

View this post on Instagram

 

A post shared by Kamal Chaudhary (@kamal_chaudhary_22)

നദിയെയും പരിസ്ഥിതിയെയും സംരക്ഷിക്കണമെന്ന് പറയുന്നത് കുറ്റമാണോയെന്ന് ചോദിച്ച കമൽ, ആരുമായും ഏറ്റുമുട്ടുകയല്ല വിഡിയോ പങ്കുവെച്ചതിന്റെ ലക്ഷ്യമെന്നും വ്യക്തമാക്കി. പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു. ദൃശ്യങ്ങൾ പ്രചരിച്ചതോടെ കമലിനെ പിന്തുണച്ച് നിരവധി പേർ രംഗത്തെത്തി. യമുനയിലേക്ക് മാലിന്യം തള്ളുന്നവർക്കെതിരെ നടപടി വേണമെന്നും യുവാവിനെ കണ്ടെത്തി നിയമനടപടി സ്വീകരിക്കണമെന്നും സമൂഹമാധ്യമ ഉപയോക്താക്കൾ ആവശ്യപ്പെട്ടു. നദിയിലെ മലിനീകരണവും മാലിന്യനിക്ഷേപത്തിനെതിരായ നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കേണ്ടതിന്റെ ആവശ്യകതയും സംഭവം വീണ്ടും ചർച്ചയാക്കിയിട്ടുണ്ട്.

Summary: A Delhi-based content creator confronted a man allegedly dumping waste into the Yamuna river. The man reportedly threatened him, and the viral video has sparked outrage on social media.

Get more updates from Pudukad News on Google