വിജിലൻസ് ബോധവൽകരണത്തിന് തെരുവ് നാടകവുമായി സിഎംഎഫ്ആർഐ

കൊച്ചി: വിജിലൻസ് ബോധവൽകരണ കാമ്പയിനിന്റെ ഭാഗമായി സിഎംഎഫ്ആർഐ മറൈൻ ഡ്രൈവിൽ തെരുവ് നാടകം അവതരിപ്പിച്ചു.

സാമൂഹിക പുരോഗതിക്കും രാജ്യത്തിന്റെ സാമ്പത്തിക സമൃദ്ധിക്കും വ്യക്തിജീവിതത്തിൽ സത്യസന്ധത അനിവാര്യമാണെന്ന സന്ദേശം നൽകുന്നതായിരുന്നു നാടകം.
സിഎംഎഫ്ആർഐയിലെ ശാസ്ത്രജ്ഞരും ജീവനക്കാരും ചേർന്നാണ് തെരുവുനാടകം അവതരിപ്പിച്ചത്.

ഡയറക്ടർ ഡോ ഗ്രിൻസൺ ജോർജ് ഉദ്ഘാടനം ചെയ്തു. ഡോ ജെ ജയശങ്കർ, പി മുരളീധരൻ എന്നിവർ പ്രസംഗിച്ചു.
സിഎംഎഫ്ആർഐ വിജിലൻസ് വിഭാഗത്തിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി.
Get more updates from Pudukad News on Google




