Skip to content
November 29, 2026
⌕

കേന്ദ്രപൂളിൽ നിന്ന് അധിക വൈദ്യുതി അനുവദിക്കണം; കേന്ദ്രമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി സണ്ണി ജോസഫ് | Sunny Joseph

November 28, 2026
Share this post to
Sunny Joseph

ന്യൂഡൽഹി: സംസ്ഥാനത്തിന്റെ വൈദ്യുതി മേഖലയുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് കേന്ദ്ര വൈദ്യുതി മന്ത്രി മനോഹർ ലാൽ ഖട്ടറുമായി കൂടിക്കാഴ്ച നടത്തി (Sunny Joseph). സംസ്ഥാനത്തിന് അധിക വൈദ്യുതി ലഭ്യമാക്കുന്നതുൾപ്പെടെയുള്ള പ്രധാന വിഷയങ്ങളാണ് കൂടിക്കാഴ്ചയിൽ ചർച്ചയായത്.

കേന്ദ്രപൂളിൽ നിന്ന് കേരളത്തിന് അധികമായി വൈദ്യുതി അനുവദിക്കണമെന്നാണ് സണ്ണി ജോസഫ് പ്രധാനമായും ആവശ്യപ്പെട്ടത്. വൈദ്യുതി മേഖലയിൽ സംസ്ഥാനം നടപ്പാക്കുന്ന പരിഷ്കാരങ്ങൾ പരിഗണിച്ച് വായ്പാ പരിധി വർധിപ്പിക്കണമെന്ന 15-ാം ധനകാര്യ കമ്മീഷന്റെ ശുപാർശ നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉൽപ്പാദനത്തിന്റെ (ജിഎസ്ഡിപി) 0.5 ശതമാനം അധിക വായ്പാ പരിധി അനുവദിക്കണമെന്ന ആവശ്യവും കേന്ദ്രമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. വൈദ്യുതി പ്രസരണ ശൃംഖല കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി ട്രാൻസ്മിഷൻ കോറിഡോറുകൾ വിപുലീകരിക്കണമെന്നും മന്ത്രി നിർദേശിച്ചു.

സൗരോർജ പദ്ധതികൾ കൂടുതൽ കാര്യക്ഷമമായി നടപ്പാക്കുന്നതിനായി വൈദ്യുതി സംഭരണ സംവിധാനങ്ങൾ ഒരുക്കാൻ കേന്ദ്രത്തിന്റെ സാമ്പത്തിക സഹായവും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. പമ്പ്ഡ് സ്റ്റോറേജ് പദ്ധതികൾ ഉൾപ്പെടെയുള്ള ഊർജസംഭരണ പദ്ധതികൾക്കും കേന്ദ്ര സഹായം അനുവദിക്കണമെന്നാണ് ആവശ്യം.

സംസ്ഥാനത്തിന്റെ വർധിച്ചുവരുന്ന വൈദ്യുതി ആവശ്യകതയും മേഖലയിലെ വികസന പ്രവർത്തനങ്ങളും കണക്കിലെടുത്ത് ആവശ്യങ്ങൾ പരിഗണിക്കണമെന്നാണ് കേന്ദ്രമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ സണ്ണി ജോസഫ് ഉന്നയിച്ചത്.

Story Summary: Kerala Electricity Minister Sunny Joseph met Union Power Minister Manohar Lal Khattar in New Delhi to raise key demands concerning the state’s power sector. The demands include additional electricity from the central pool, increased borrowing limits, expanded transmission corridors and central assistance for solar energy storage and pumped storage projects.

Get more updates from Pudukad News on Google