Skip to content
November 29, 2026
⌕

പാകിസ്ഥാനി അഭയാർത്ഥികൾ കയറിയ ബോട്ട് മുങ്ങി 35 യുവാക്കൾ മരിച്ചു

November 29, 2026
Share this post to

യൂറോപ്പിലേക്കു പലായനം ചെയ്യാൻ ശ്രമിച്ച പാക്കിസ്ഥാനികൾ കയറിയ ബോട്ട് ലിബിയക്ക് സമീപം മുങ്ങി 35 പേരെങ്കിലും മരിച്ചു. കെ പി സംസ്ഥാനത്തെ ബജാവുറിൽ നിന്നുള്ള ചെറുപ്പക്കാരാണ് അവരെന്ന് പാക്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

പാക്ക് ഫോറിൻ ഓഫീസ് അത് സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ അഭയാർത്ഥികളെ കൊണ്ടുപോയ ഏജൻസികൾ മരിച്ചവരുടെ കുടുംബങ്ങളെ വിവരം അറിയിച്ചിട്ടുണ്ട്.

ബോട്ടിൽ 120 പേർ ഉണ്ടായിരുന്നു എന്നും രണ്ടു മണിക്കൂർ യാത്രയ്ക്കു ശേഷം ബോട്ട് നെടുകെ പിളർന്നുവെന്നുമാണ് പാക്ക് മാധ്യമങ്ങൾ പറയുന്നത്. അമിതഭാരമാണ് കാരണം.

Get more updates from Pudukad News on Google