Skip to content
November 29, 2026
⌕

ഗൂഗിളിൻ്റെ എ.ഐ ഫീച്ചറുകൾക്ക് വിലക്കേർപ്പെടുത്തി ഏഞ്ചൽസ് സ്കൂളുകൾ; സെർച്ച് ലോസ് സേവനം നിർത്തലാക്കുമെന്ന് ഗൂഗിൾ

November 29, 2026
Share this post to

ലോസ് ഏഞ്ചൽസ്: വിദ്യാർത്ഥികളുടെ പഠനത്തെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക കാരണം സ്കൂൾ ഉപകരണങ്ങളിൽ ഗൂഗിളിൻ്റെ നിർമ്മിത ബുദ്ധി (എ ഐ) ഫീച്ചറുകൾക്ക് വിലക്കേർപ്പെടുത്തി. ഏഞ്ചൽസ് സ്കൂൾ സൗകര്യം. ഗൂഗിൾ സെർച്ചിലെ ‘എ.ഐ ഓവർവ്യൂ’ (എ ഐ അവലോകനം) സംവിധാനമാണ് അഞ്ച് ലക്ഷത്തോളം വിദ്യാർത്ഥികൾ പഠിക്കുന്ന ലോസ് ഏഞ്ചൽസ് യൂണിഫൈഡ് സ്കൂൾ ഡിസ്ട്രിക്റ്റ് നിശബ്ദമായി നീക്കം ചെയ്തത്.

അമേരിക്കൻ സ്കൂളുകളിൽ വ്യാപകമായി ഉപയോഗിക്കുന്ന ക്രോംബുക്കുകളിലും മറ്റ് ഗൂഗിൾ പഠന സംവിധാനങ്ങളിലും എ.ഐ ഫീച്ചറുകൾ നിർബന്ധമാക്കുന്നതിനെതിരെ രാജ്യത്തുടനീളമുള്ള സ്കൂളുകൾ പ്രതിഷേധം ശക്തമാണ്. എന്നാൽ, സെർച്ച് എഞ്ചിനിൽ നിന്ന് എ.ഐ സംവിധാനങ്ങളെ വേർപെടുത്താനാവില്ലെന്നും, എ.ഐ ഒഴിവാക്കാൻ ശ്രമിച്ചാൽ വിദ്യാർത്ഥികൾക്ക് ഗൂഗിൾ സെർച്ച് ലഭ്യമല്ലെന്നും ഗൂഗിളിൻ്റെ നിലപാട്.

നേരത്തെ ലോസ് എഞ്ചൽസിലും ന്യൂയോർക്കിലും സ്‌കൂളുകളിൽ ജനറേറ്റീവ് എ.ഐ.യ്ക്ക് ഒരു വർഷത്തെ വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഗൂഗിളിൻ്റെ നിലപാടിൽ പ്രതിഷേധിച്ച് മറ്റ് സെർച്ച് എഞ്ചിനുകളിലേക്ക്  മാറുന്നതിനെക്കുറിച്ചും സ്കൂൾ അധികൃതർ ആലോചിക്കുന്നുണ്ട്. എ.ഐ ഒഴിവാക്കി സെർച്ച് ചെയ്യാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് നൂറുകണക്കിന് ഗൂഗിൾ ജീവനക്കാരും കമ്പനി നേതൃത്വത്തിന് നിവേദനം നൽകിയിട്ടുണ്ട്.

Get more updates from Pudukad News on Google