Skip to content
November 29, 2026
⌕

ലോസ് ആഞ്ചലസിന് സമീപം 5.0 തീവ്രതയിൽ ഭൂചലനം; പിന്നാലെ തുടർചലനങ്ങൾ

November 29, 2026
Share this post to

ലോസ് അഞ്ചലസ്: ദക്ഷിണ കാലിഫോർണിയയിലെ മൻഹാട്ടൻ ബീച്ചിന് സമീപം ശനിയാഴ്ച രാവിലെ 5.0 തീവ്രതയിൽ ഭൂചലനം അനുഭവപ്പെട്ടു. രാവിലെ 9:30-നായിരുന്നു ഭൂചലനമെന്ന് യു.എസ്. ജിയോളജിക്കൽ സർവേ (യുഎസ്ജിഎസ്) അറിയിച്ചു. മൻഹാട്ടൻ ബീച്ചിൽനിന്ന് ആറു കിലോമീറ്ററോളം പടിഞ്ഞാറ്-തെക്കുപടിഞ്ഞാറായി കടലിലായിരുന്നു പ്രഭവകേന്ദ്രം. ലോസ് അഞ്ചലസ് മേഖലയിലും കുലുക്കം അനുഭവപ്പെട്ടു.

പ്രധാന ഭൂചലനത്തിനു പിന്നാലെ സമീപപ്രദേശത്ത് ഒന്നിലധികം തുടർചലനങ്ങൾ രേഖപ്പെടുത്തി. രാവിലെ 11:41-ന് അതേ മേഖലയിൽ 4.6 തീവ്രതയുള ചലനവും യുഎസ്ജിഎസ് രേഖപ്പെടുത്തി.

നഗരപരിധിക്കുള്ളിൽ കാര്യമായ നാശനഷ്ടമോ പരിക്കുകളോ ഇല്ല. സുനാമി ഭീഷണിയില്ലെന്ന് ദേശീയ സുനാമി മുന്നറിയിപ്പ് കേന്ദ്രവും അറിയിച്ചു.

Get more updates from Pudukad News on Google