"> Skip to content
November 4, 2026
⌕

മറ്റത്തൂർ തിരുഹൃദയം അംഗൻവാടിയിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു

November 4, 2026
Share this post to
🌐 Select your Language: Current: മലയാളം

മറ്റത്തൂർ: മറ്റത്തൂർ ഗ്രാമപഞ്ചായത്ത് 23-ാം വാർഡിൽ പ്രവർത്തിക്കുന്ന സെന്റർ നമ്പർ 47 ആയ തിരുഹൃദയം അംഗൻവാടിയിലെ പ്രവേശനോത്സവം പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ടെസ്സി ജോസ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ അക്ഷയ് സന്തോഷ് ചടങ്ങിൽ സന്നിഹിതനായി.

അംഗൻവാടിയിലേക്ക് എത്തിയ പുതിയ കുരുന്നുകളെ മധുരവും ബലൂണുകളും നൽകിയാണ് സ്വീകരിച്ചത്. അംഗൻവാടി വർക്കർ ശ്രീമതി ജയ പി.ആർ., ഹെൽപ്പർ ശ്രീമതി സോമ പി.ആർ., പൂർവ്വ വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

Get more updates from Pudukad News on Google