കോടാലി ഡ്രൈവേഴ്സ് വെൽഫെയർ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ജെൻഡർ സെമിനാറും മെഡിക്കൽ കിറ്റ് വിതരണവും മോനൊടി ഗ്രാമമന്ദിരത്തിൽ

കോടാലി:
കോടാലി ഡ്രൈവേഴ്സ് വെൽഫെയർ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ജെൻഡർ സെമിനാറും കിടപ്പുരോഗികൾക്കുള്ള മെഡിക്കൽ കിറ്റ് വിതരണവും (നവംബർ 15, ഞായർ) നടക്കും. വൈകീട്ട് 3.30-ന് മോനൊടി ഗ്രാമമന്ദിരത്തിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി പരിപാടി ഉദ്ഘാടനം ചെയ്യും. സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി ട്രസ്റ്റ് നടപ്പിലാക്കുന്ന ജീവകാരുണ്യ-ബോധവൽക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് സെമിനാറും മെഡിക്കൽ കിറ്റ് വിതരണവും ഒരുക്കിയിരിക്കുന്നത്. പരിപാടിയിലേക്ക് മുഴുവൻ നാട്ടുകാരെയും സംഘാടകർ സ്വാഗതം ചെയ്തു.
Get more updates from Pudukad News on Google


