"> Skip to content
November 6, 2026
⌕

അമല ഇക്കോ ക്ലബ്ബിന്‍റെ വാക്കിങ് ചലഞ്ജ്

November 5, 2026
Share this post to
Join Pudukadnews Whatsapp Group
🌐 Select your Language:

Current: മലയാളം

തൃശൂർ : അമല ഇക്കോ ക്ലബ് ആരംഭിച്ച ഒരുമാസം നീണ്ടുനില്‍ക്കുന്ന വാക്കിങ് ചലഞ്ജ് ‘ചുവടി’ന്‍റെ ഫ്ളാഗ്ഓഫ് കര്‍മ്മം ക്രൈസ്റ്റ് കോളേജ് മാനേജരും ഫിസിക്കല്‍ ഡയറക്ടറുമായ ഫാ.ജോയ് പീണിക്കപ്പറമ്പില്‍ . നിര്‍വഹിച്ചു.

അമല ഡയറക്ടര്‍ ഫാ.ജൂലിയസ് അറക്കല്‍ ., ഫാ.ആന്‍റണി പെരിഞ്ചേരി ., ഫാ.ഡോ. ആന്‍റണി മണ്ണുമ്മല്‍ ഡോ.ബെറ്റ്സി തോമസ്, ഡോ.ദീപ്തി രാമകൃഷ്ണന്‍, ഡോ. അനീഷ ടോണി, ഡോ. ശ്രുതി സി.എം., ഡോ.ശ്രുതി സുഗതന്‍ , ആന്‍സി.ടി.എ. എന്നിവര്‍ പ്രസംഗിച്ചു.

മൊബൈല്‍ ആപ്പ് വഴി സ്റ്റെപ്പുകളുടെ എണ്ണം നിര്‍ണയിച്ച് ഒരുമാസം പൂര്‍ത്തിയാകുമ്പോള്‍ സമ്മാനാര്‍ഹരെ കണ്ടെത്തും. പരിപാടിയില്‍ വിദ്യാര്‍ത്ഥികളും സ്റ്റാഫുകളും ഉള്‍പ്പെടെ 500 ഓളം പേര്‍ പങ്കെടുത്തു

Get more updates from Pudukad News on Google