മൂർക്കനാട് സെൻ്റ് ആൻ്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ സ്മാർട്ട് ക്ലാസുകളുടെ ഉദ്ഘാടനം നിർവഹിച്ചു.


ഇരിങ്ങാലക്കുട : മൂർക്കനാട് സെന്റ് ആന്റണീസ് ഹയർസെക്കൻഡറി സ്കൂളിൽ നിർമ്മിച്ച ഹൈടെക് ക്ലാസ് റൂമുകളുടെ ഉദ്ഘാടനം അഡ്വ തോമസ് ഉണ്ണിയാടൻ എംഎൽഎ നിർവഹിച്ചു. സ്കൂൾ മാനേജർ ഫാദർ സിന്റോ മാടവന അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ കെ എ വർഗ്ഗീസ്സ് , മുൻസിപ്പൽ വൈസ് ചെയർപേഴ്സൺ ചിന്താ ധർമ്മരാജൻ, രൂപത കോർപ്പറേറ്റ് മാനേജർ ഫാ. സിജോ ഇരുമ്പൻ , പിടിഎ പ്രസിഡണ്ട് രമ്യ വി , മൂർക്കനാട് പള്ളി ട്രസ്റ്റി ഡേവിസ് മേനാച്ചേരി, മാനേജ്മെന്റ് പ്രതിനിധി ജിമ്മി ജോസഫ്, മൂർക്കനാട് എൽ പി സ്കൂൾ ഹെഡ്മിസ്ട്രസ് റീന കെ ഐ, മുൻ പ്രിൻസിപ്പൽ ലില്ലി വി എ , സ്റ്റാഫ് സെക്രട്ടറി ആശ ജി കിഴക്കേടത്ത്, സ്കൂൾ ചെയർമാൻ മാസ്റ്റർ കാർത്തിക്ക് വിനോദ് , ഫസ്റ്റ് അസിസ്റ്റന്റ് ജാൻസി ടി ജെ എന്നിവർ സംസാരിച്ചു
Get more updates from Pudukad News on Google




