Skip to content
November 15, 2026
⌕

കർമ്മ ശ്രേഷ്ഠ പുരസ്‌കാരം കെ കെ മുഹമ്മദിന് 21ന് സമ്മാനിക്കും

November 14, 2026
Share this post to

ഗുരുവായൂർ : ഗുരുവായൂർ ഏകാദശിയോട് അനുബന്ധിച്ച് പൈതൃകം ഗുരുവായൂർ നൽകിവരുന്ന കർമശ്രേഷ്ഠ പുരസ്കാരത്തിന് മുൻ കേന്ദ്ര ആർക്കിയോളജി റീജിയണൽ ഡയറക്ടർ കെ കെ മുഹമ്മദിന് സമ്മാനിക്കും . ചമ്പൽ കാടുകളിലെ തകർന്ന ക്ഷേത്രങ്ങൾ പുനർ നിർമ്മിക്കുകയും അയോദ്ധ്യ ക്ഷേത്രവുമായി ബന്ധപ്പെട്ട് പഠനം നടത്തി റിപ്പോർട്ട് നൽകുകയും ചെയ്ത വ്യക്തിയാണ് കെ കെ മുഹമ്മദ്.

ഭാരതീയ സംസ്കാരവും പൈതൃകവും സംരക്ഷിക്കുവാൻ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന അദ്ദേഹത്തിൻ്റെ സേവനങ്ങളെ പരിഗണിച്ചാണ് പൈതൃകം ഗുരുവായൂർ പുരസ്കാരം നൽകുന്നത്.10,001 രൂപയും പൊന്നാടയും ഉപഹാരവും, പ്രശസ്തിപത്രവും അടങ്ങിയതാണ് കർമ ശ്രേഷ്ഠ പുരസ്കാരം.

നവംബർ 21ന് രുഗ്മിണി റീജൻസിയിൽ നടക്കുന്ന ഏകാദശി സാംസ്കാരിക സമ്മേളനത്തിൽ വച്ച് പുരസ്കാരം സമ്മാനിക്കുമെന്ന് സാംസ്കാരിക സമ്മേളനം സ്വാഗതസംഘം വർക്കിംഗ് ചെയർമാൻ അഡ്വ. രവി ചങ്കത്ത് ജനറൽ കൺവീനർ ഡോ. കെ ബി പ്രഭാകരൻ ട്രഷറർ കെ കെ വേലായുധൻ എന്നിവർ അറിയിച്ചു

Get more updates from Pudukad News on Google