വനിതകൾക്ക് ഗുരുവായൂരിൽ ദർശനത്തിന് പ്രത്യേക വരി

ഗുരുവായൂർ : വനിതകൾക്കും കൈ കുഞ്ഞുങ്ങളുമായെത്തുന്ന അമ്മമാർക്കും ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പ്രത്യേക വരിസംവിധാനം ഒരുക്കുവാൻ ഗുരുവായൂർ ദേവസ്വം ഭരണസമിതി തീരുമാനിച്ചു. ഡിസംബർ ഒന്നുമുതൽ ഈ സംവിധാനം നിലവിൽ വരുമെന്ന് ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഈ തീരുമാനം ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തുന്ന വനിതകൾക്കും കുഞ്ഞുങ്ങൾക്കും അനുഗ്രഹമാകുമെന്നുംചെയർമാൻ പറഞ്ഞു. ക്ഷേത്രത്തിനകത്തെ തിക്കും തിരക്കും ഒഴിവാക്കും. ക്ഷേത്രത്തിനകത്തെ പരമാവധി ക്യൂ സംവിധാനം ഘട്ടം ഘട്ടമായി ക്ഷേത്രത്തിന് പുറത്തേക്ക് മാറ്റും – ഇതിനായി വിശദമായ പ0നം നടത്തും. ലോകത്തിനാകെ മാതൃകയായ ക്ഷേത്രമായി ഗുരുവായൂരിനെ മാറ്റുമെന്നും ചെയർമാൻ എ.വി.ഗോപിനാഥ് അറിയിച്ചു.
വാർത്താ സമ്മേളനത്തിൽ ദേവസ്വം ഭരണ സമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, പി.സി.ദിനേശൻ നമ്പൂതിരിപ്പാട്, .കെ .എസ് ബാലഗോപാൽ , എം.യു ഷിനിജ, അഡ്മിനിസ്ട്രേറ്റർ എസ്.ഹരിഗോപാൽ എന്നിവർ സന്നിഹിതരായി




