Skip to content
November 25, 2026
⌕

രാഷ്ട്രപതിയുടെ ക്ഷേത്ര ദർശനം ,ഗതാഗത നിയന്ത്രണം

November 25, 2026
Share this post to

ഗുരുവായൂർ . രാഷ്ട്രപതി യുടെ ഗുരുവായൂർ ക്ഷേത്ര ദർശനത്തോടനുബന്ധിച്ച് 27.ന് ഗുരുവായൂരിൽ ഗതാഗത നിയന്ത്രണങ്ങൾ .ഏർപ്പെടുത്തി യാതായി പോലീസ് അറിയിച്ചു .ഉച്ചക്ക് ഒരു മണിക്ക് ശേഷം ചൂണ്ടൽ ഭാഗത്തുനിന്നും അരിയന്നൂർ ജംഗ്ഷനിലേക്ക് വാഹനങ്ങൾ പ്രവേശിപ്പിക്കില്ല. ഗുരുവായൂർ ചിൽഡ്രൻസ് പാർക്ക് മുതൽ കരേക്കാട് ജംഗ്ഷൻ വരെയുള്ള ഔട്ടർ റിംഗ് റോഡിന്‍റെ തെക്കുഭാഗത്തുള്ള റോഡിൽ വാഹനങ്ങൾ പ്രവേശിക്കുന്നത് തടയും .

. എല്ലാ സ്വകാര്യ ബസ്സുകളും ഗുരുവായൂർ പടിഞ്ഞാറേ നടയിൽ കമ്പിപ്പാലത്തിന് സമീപം താൽക്കാലികമായി സജ്ജീകരിച്ചിട്ടുള്ള മായ ബസ് സ്റ്റാൻഡിൽ പാർക്ക് ചെയ്യേണ്ടതാണ്.പൊന്നാനി, ചാവക്കാട് ഭാഗങ്ങളിൽ നിന്നും ഗുരുവായൂരിലേക്ക് വരുന്ന ടോറസ്, ടിപ്പർ ലോറികൾ ഉൾപ്പെടെയുള്ള ഭാരവാഹനങ്ങൾ ചാവക്കാട് ജംഗ്ഷന് മുമ്പായി നിർത്തി പാർക്ക് ചെയ്യണം പാവറട്ടിയിൽ നിന്നും ഗുരുവായൂരിലേക്ക് വരുന്ന ടോറസ്, ടിപ്പർ ലോറികൾ ഉൾപ്പെടെയുള്ള ഭാരവാഹനങ്ങൾ പഞ്ചാരമുക്ക് ജംഗ്ഷന് മുമ്പായി പാർക്ക് ചെയ്യണം .

. ചാവക്കാട് – മുതുവട്ടൂർ – വെസ്റ്റ് നട – മഹാരാജ – കരേക്കാട് ജംഗ്ഷൻ – പഞ്ചാരമുക്ക് വഴി യും, . കുന്നംകുളം ഭാഗത്തുനിന്നും വരുന്ന ബസ്സുകളും ഭാരവാഹനങ്ങളും മമ്മിയൂർ – മുതുവട്ടൂർ – പടിഞ്ഞാറെ നട – കൈരളി ജംഗ്ഷൻ – മമ്മിയൂർ ക്ഷേത്രം – മമ്മിയൂർ വഴിയും. പോകണം

. തൃശ്ശൂർ ഭാഗത്തുനിന്നും വരുന്ന എല്ലാ വാഹനങ്ങളും ചൂണ്ടൽ – കുന്നംകുളം – കോട്ടപ്പടി – മമ്മിയൂർ – മുതുവട്ടൂർ – പടിഞ്ഞാറേ നട – കൈരളി ജംഗ്ഷൻ – മമ്മിയൂർ ക്ഷേത്രം – മമ്മിയൂർ വഴി.തിരിയണം .കൈരളി ജംഗ്ഷൻ മുതൽ മമ്മിയൂർ ജംഗ്ഷൻ വരെ ബസ്സുകൾക്കും ഭാരവാഹനങ്ങൾക്കും വൺവേ ഗതാഗത സംവിധാനം ഏർപ്പെടുത്തുന്നതാണ്.ഇന്നർ ഔട്ടർറിങ്ങ് റോഡുകളുടെ അരികിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കി ല്ല. പ്രസിഡന്റ് യാത്രചെയ്യുന്ന റോഡിന്റെ അരികിലുള്ള സ്ഥാപനങ്ങളുടെയും കടകളുടെയും മുൻവശം ആളുകൾ കൂട്ടം കൂടി നിൽക്കുകയോ വാഹനങ്ങൾ പാർക്ക് ചെയ്യുകയോ പാടുള്ളതല്ല.

Get more updates from Pudukad News on Google