Skip to content
November 27, 2026
⌕

ഗുരുവായൂർ ആനക്കോട്ട ജീവനക്കാർക്ക് മെഡിക്കൽ പരിശോധന നടത്തി.

November 26, 2026
Share this post to

ഗുരുവായൂർ : ദേവസ്വം ആന കോട്ടയിലെ ആന പാപ്പാൻമാർ ഉൾപ്പെടെ എൺപതോളം പേർക്ക് വേണ്ടി ജില്ലാ ടിബി യൂണിറ്റ് താലൂക്ക് ടിബി യൂണിറ്റ് പൂക്കോട് കുടുംബാരോഗ്യ കേന്ദ്രം എന്നിവയുടെ . സഹകരണത്തോടെയാണ് ക്യാമ്പ് നടത്തിയത്. ക്യാമ്പ് ഗുരുവായൂർ ദേവസ്വം ചെയർമാൻ എ വി ഗോപിനാഥ് ഉദ്ഘാടനം ചെയ്തു .ഗുരുവായൂർ നഗരസഭ ക്ഷേമകാര്യ സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർമാൻ വി അനൂപ് അധ്യക്ഷത വഹിച്ചു .

ആനക്കോട്ട ജീവനക്കാർക്കായി ബി പി ഷുഗർ, മറ്റ് രക്ത പരിശോധനകൾ ശ്വസകോശ രോഗ പരിശോധന എന്നിവ ക്യാമ്പിൽ വച്ച് പരിശോധിക്കുകയുണ്ടായി. ജില്ലാ ടി ബി യൂണിറ്റിൻ്റെ സഞ്ചരിക്കുന്ന എക്സറെ യൂണിറ്റിൻ്റെ സേവനവും ക്യാമ്പിൽ ഒരുക്കിയിരുന്നു. ശ്വാസകോശ രോഗങ്ങളും, മറ്റ് പകർച്ചവ്യാധികളും നേരത്തെ കണ്ടെത്തി ചികിൽസിക്കുക വഴി ആനകളിലേക്ക് രോഗങ്ങൾ പകരുന്നത് തടയുക എന്ന ഏകാരോഗ്യം എന്ന സങ്കൽപവും ക്യാമ്പിൻ്റെ ലക്ഷ്യമായിരുന്നു.

പൂക്കോട് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ : എസ് രാജലക്ഷ്‌മി, ഹെൽത്ത് ഇൻസ്പെക്ടർ സോണി വർഗ്ഗീസ് .സി ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ അനിത കെ , മനു തമ്പി , ബിജിത കെ ബി മുംതാസ് പി. എസ് , അനശ്വര ബി എ , ചാവക്കാട് താലൂക്ക് ഐസി ടി സി ജീവനക്കാരും ക്യാമ്പിന് നേതൃത്വം നൽകി.

Get more updates from Pudukad News on Google