‘നടപ്പില്‍ ഓസ്‌കാര്‍ തന്നെ കൊടുക്കാം’; മുന്‍ ഭര്‍ത്താവ് രവി മോഹനെതിരെ പരോക്ഷ പരിഹാസവുമായി ആരതി, വിമര്‍ശനവുമായി ആരാധകര്‍
Current: മലയാളം

തമിഴ് നടന്‍ ജയം രവി (രവി മോഹന്‍) യുമായുള്ള വിവാഹബന്ധം വേര്‍പിരിയല്‍ വാര്‍ത്തകള്‍ക്ക് പിന്നാലെ ആരതി പങ്കുവെച്ച ഇന്‍സ്റ്റഗ്രാം സ്റ്റോറി സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാകുന്നു.
പേരെടുത്തു പറയാതെയാണെങ്കിലും, മുന്‍ ഭര്‍ത്താവിനെ ഉദ്ദേശിച്ചാണ് ഈ പരിഹാസമെന്നാണ് ആരാധകരുടെ നിഗമനം.
‘സൂര്യ, അജിത്ത്, വിക്രം, കമാല്‍ ഹാസന്‍ എന്നിവരേക്കാളൊക്കെ വലിയ അഭിനയമായിരുന്നു എന്റെ ജീവിതത്തിലേക്ക് വന്ന ഒരാളുടേത്. അയാള്‍ക്ക് അഭിനയത്തിനുള്ള ഓസ്‌കാര്‍ അവാര്‍ഡ് തന്നെ നല്‍കാം’ എന്നായിരുന്നു ആരതി കുറിച്ചത്.
വര്‍ഷങ്ങള നീണ്ട ദാമ്പത്യത്തിനൊടുവില്‍ ഇരുവരും വേര്‍പിരിയുന്ന വിവരം വലിയ വിവാദങ്ങള്‍ക്കാണ് വഴിവെച്ചിരുന്നത്.
ഇരുവരും പരസ്പരം ആരോപണങ്ങളുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് രവി മോഹനെ ലക്ഷ്യമിട്ടാണ് ആരതിയുടെ ഈ പുതിയ ഇന്‍സ്റ്റാഗ്രാം പോസ്റ്റ് എന്ന തരത്തില്‍ ചര്‍ച്ചകള്‍ കൊഴുക്കുന്നത്.




