കൊല്ലം ജില്ലയിലെ വിവിധ മൾട്ടിപ്ലസ് തിയറ്ററുകളിൽ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടെ റെയ്ഡ്. പരിശോധനയിൽ കണ്ടെത്തിയത് വ്യാപക ക്രമക്കേടുകൾ
🌐 Select your Language:
Current: മലയാളം
Current: മലയാളം

കൊല്ലം: കൊല്ലം ജില്ലയിലെ വിവിധ മൾട്ടിപ്ലസ് തിയറ്ററുകളിൽ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് വ്യാപക ക്രമക്കേടുകൾ. കാലാവധി കഴിഞ്ഞ പാലും, തുറന്നുവെച്ച നിലയിൽ ഐസ്ക്രീമും തിയേറ്ററുകളിലെ ഭക്ഷ്യശാലകളിൽ നിന്ന് കണ്ടെത്തി.
കൊല്ലം ബിഷപ്പ് ജെറോം നഗറിലെ ജി സിനിമാസിലും, ആർപി മാളിലെ മൈ സിനിമാസിലുമാണ് പരിശോധന നടന്നത്.
ചെറുപ്രാണികളും മുടിനാരുകളും വീണ അവസ്ഥയിലാണ് ഐസ്ക്രീമുകൾ കണ്ടെത്തിയതെന്ന് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു.
വിവിധ വകുപ്പുകൾ ചേർന്ന് സംയുക്തമായി നടത്തിയ പരിശോധനയിലാണ് വൻതോതിൽ ക്രമക്കേടുകൾ ശ്രദ്ധയിൽ പെട്ടത്.
120 ഗ്രാം പോപ്കോണിന് അനധികൃതമായി 300 രൂപയോളം ഈടാക്കിയിരുന്നെന്നും കണ്ടെത്തി. ലൈസൻസില്ലാത പ്രവർത്തിച്ച ഒരു കട ഉദ്യോഗസ്ഥർ ഇടപെട്ട് അടച്ചുപൂട്ടുകയും ചെയ്തിട്ടുണ്ട്.
Get more updates from Pudukad News on Google




