യുവാക്കളെ നേർവഴിക്കു നടത്താൻ സിനിമയെ ഉപയോഗപ്പെടുത്താം; ചിന്തകളെയും വികാരങ്ങളെയും ഏറ്റവും സ്വാധീനിക്കാൻ കഴിയുന്ന കലാരൂപമാണ് ചലച്ചിത്രമെന്ന് പാലക്കാട് ജില്ലാ കളക്ടർ സുധീർ ഐഎഎസ്
Current: മലയാളം

പാലക്കാട്: ‘ചിന്തയെ ഏറ്റവും അധികം സ്വാധീനിക്കാനും
വികാരങ്ങളെ ഏറ്റവും അധികം ഉദ്ദീപിപ്പിക്കാനും കഴിയുന്ന കലാരൂപം ചലച്ചിത്രമാണ്.
യുവാക്കളെ നേർവഴിക്കു നടത്താൻ അതുപയോഗപ്പെടു ത്താം’ എന്നു പാലക്കാട് ജില്ലാ കളക്ടർ സുധീർ ഐഎഎസ് പ്രസ്താവിച്ചു.
ഇൻസൈറ്റ് സംഘടിപ്പിച്ച 16-ആമത് ഹാഫ് ചലച്ചിത്രമേള ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പാലക്കാട് ലയൻസ് സ്കൂളിൽ ഇൻസൈറ്റ് സെക്രട്ടറി മേതിൽ കോമളൻ കുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഫെസ്റ്റിവൽ ഡയറക്ടർ കെ.വി. വിൻസന്റ് ഫെസ്റ്റിവൽ അവലോകനവും.
ലയൻസ് ക്ലബ് പ്രസിഡന്റ് സാബു പി, റീജിയണൽ കൗൺസിൽ അംഗം രാജേശ്വരി കെ. കെ. എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. മാണിക്കോത്ത് മാധവദേവ് സ്വാഗതവും സി.കെ. രാമകൃഷ്ണൻ നന്ദിയും പ്രകാശിപ്പിച്ചു.
മത്സര വിഭാഗത്തിൽ ആറ് ഡോക്യുമെന്ററികളും, മത്സരേ തര വിഭാഗത്തിൽ രണ്ട് ഡോക്യുമെന്ററികളും 25-ഓളംഹൈക്കു സിനിമ കളും മേളയിൽ പ്രദർശിപ്പിച്ചു.
സമാപന ദിവസമായ ഞായർ അഞ്ചുമിനുട്ടിൽ താഴെയുള്ള ഹാഫ് ചിത്രങ്ങളുടേയും ഒരു മിനുട്ടിൽ താഴെയുള്ള മൈന്യൂട്ട് ചിത്രങ്ങളുടേയും മത്സരങ്ങൾ നടക്കും.




