‘ഇന്ത്യക്കാരിൽ 80 ശതമാനവും നോൺ വെജ് കഴിക്കുന്നവർ, ഇന്ത്യൻ നോൺ വെജിറ്റേറിയൻ ഭക്ഷണം വളരെ രുചികരമാണ്’: ബ്രിക്സ് അത്താഴവിരുന്നിലെ സസ്യഭക്ഷണത്തെ വിമർശിച്ച് രാഹുൽ ഗാന്ധി | Rahul Gandhi
Current: മലയാളം

ന്യൂഡൽഹി: ഡൽഹിയിൽ നടന്ന പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി കേന്ദ്ര സർക്കാർ ഒരുക്കിയ ശുദ്ധ സസ്യഭക്ഷണ അത്താഴവിരുന്നിനെ വിമർശിച്ച് കോൺഗ്രസ് നേതാവും ലോക്‌സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി. ഇന്ത്യക്കാരിൽ 80 ശതമാനവും മാംസാഹാരം കഴിക്കുന്നവരാണെന്ന് വ്യക്തമാക്കിക്കൊണ്ടാണ് രാഹുൽ ഗാന്ധി കേന്ദ്ര സർക്കാരിനെതിരെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെ രംഗത്തെത്തിയത്.(Rahul Gandhi Criticizes BRICS Summit Vegetarian Dinner Menu 80 Percent Non Vegetarian)
‘കണക്കുകൾക്കായി പറയട്ടെ: 80% ഇന്ത്യക്കാരും മാംസാഹാരം കഴിക്കുന്നവരാണ്. ഇന്ത്യൻ നോൺ വെജിറ്റേറിയൻ ഭക്ഷണം വളരെ രുചികരമാണ്; എന്റെ സഹോദരിയുടെ ചോലെ ഭട്ടൂറെയും,’ രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു. ചോലെ ഭട്ടൂറെയുടെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഭാരത് മണ്ഡപത്തിൽ വെച്ച് ബ്രിക്സ് നേതാക്കൾക്കായി ഒരുക്കിയ അത്താഴവിരുന്നിൽ ഖാണ്ട്വി, പനീർ ലബാബ്ദാർ, മഷ്‌റൂം ഗലൗട്ടി, ചെറുധാന്യങ്ങൾ കൊണ്ടുള്ള വിഭവങ്ങൾ തുടങ്ങിയ സസ്യഭക്ഷണങ്ങളാണ് വിളമ്പിയത്. ഇന്ത്യയുടെ പരമ്പരാഗത ഭക്ഷണ സംസ്കാരവും സുസ്ഥിര ഭക്ഷണ രീതികളും വിദേശ നേതാക്കൾക്ക് മുന്നിൽ അവതരിപ്പിക്കുന്നതിന്റെ ഭാഗമായാണ് സസ്യഭക്ഷണ വിരുന്ന് ഒരുക്കിയതെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു. ഇതിനെതിരെയാണ് രാഹുൽ ഗാന്ധി വിമർശനവുമായി രംഗത്തെത്തിയത്.
Story Summary
Congress MP Rahul Gandhi criticized the Narendra Modi government over the exclusively vegetarian menu served at the BRICS Summit gala dinner in New Delhi, asserting that 80% of Indians consume non-vegetarian food. Sharing a picture of chole bhature, Rahul highlighted Indian non-vegetarian cuisine while questioning the official menu choice for visiting world leaders.




