"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

റിയൽ ടൈം മാർക്കറ്റിൽ നിന്ന് വൈദ്യുതി ലഭ്യമായി. സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം ഉണ്ടായേക്കില്ല

September 13, 2026
Share this post to
🌐 Select your Language:

Current: മലയാളം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം ഉണ്ടായേക്കില്ല. റിയൽ ടൈം മാർക്കറ്റിൽ നിന്ന് വൈദ്യുതി ലഭ്യമായതുകൊണ്ടാണ് നിയന്ത്രണം ഒഴിവാക്കാമെന്ന് കരുതുന്നത്. യൂണിറ്റിന് 10 രൂപ നിരക്കിലാണ് വൈദ്യുതി വാങ്ങിയത്.

ഉയർന്ന ഡിമാൻഡ് കാരണം മുൻകൂട്ടി പ്രഖ്യാപിച്ചിരുന്ന വൈദ്യുതി നിയന്ത്രണം അധിക വൈദ്യുതി ലഭ്യമായതോടെ ഇന്ന് പൂർണമായും ഒഴിവാക്കാൻ കഴിയുമെന്നാണ് കരുതുന്നത്. 


ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വൈദ്യുതി ഉപഭോഗം കുറഞ്ഞതാണ് റിയൽ ടൈം മാർക്കറ്റിൽ കേരളത്തിന് ആവശ്യമായ വൈദ്യുതി ലഭ്യമാകാൻ കാരണമായത്.


മധ്യപ്രദേശിൽ നിന്നുള്ള കരാർ പ്രകാരമുള്ള 200 മെഗാവാട്ട് വൈദ്യുതി ലഭിക്കാതിരുന്നതും കനത്ത ചൂട് മൂലം ഉപഭോഗം കുത്തനെ ഉയർന്നതുമാണ് സംസ്ഥാനത്ത് വൈദ്യുതി ക്ഷാമത്തിന് ഇടയാക്കിയത്.

ഇതൊരു താൽക്കാലിക ആശ്വാസം മാത്രമായതിനാൽ വരും ദിവസങ്ങളിലെ പ്രതിസന്ധി ഒഴിവാക്കാൻ ഉത്തരാഖണ്ഡ്, ജാർഖണ്ഡ്, ഉത്തർപ്രദേശ്, ബിഹാർ, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലെ വൈദ്യുതി ബോർഡുകളുമായി ചർച്ച നടത്തി വൈദ്യുതി എത്തിക്കാൻ കെഎസ്ഇബി ഉദ്യോഗസ്ഥർ നേരിട്ട് ശ്രമം തുടങ്ങും.

Get more updates from Pudukad News on Google