"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

വിനായക ചതുർത്ഥി ആഘോഷം; കാസർകോട് ജില്ലയിൽ നാളെ പ്രാദേശിക അവധി | Vinayaka Chathurthi Kasaragod Holiday

September 13, 2026
Share this post to
🌐 Select your Language:

Current: മലയാളം

Vinayaka Chathurthi Kasaragod Holiday

കാസർകോട്: വിനായക ചതുർത്ഥി ആഘോഷങ്ങളുടെ ഭാഗമായി സെപ്റ്റംബർ 14 തിങ്കളാഴ്ച കാസർകോട് ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി പ്രഖ്യാപിച്ചു (Vinayaka Chathurthi Kasaragod Holiday ). ജില്ലാ കളക്ടറാണ് അവധി പ്രഖ്യാപിച്ചത്.

അതേസമയം, നേരത്തെ നിശ്ചയിച്ചിട്ടുള്ള സർവകലാശാല പരീക്ഷകൾ, സ്കൂൾ ബോർഡ് പരീക്ഷകൾ, പൊതുനിയമന പരീക്ഷകൾ എന്നിവയ്ക്ക് അവധി ബാധകമായിരിക്കില്ല.

അവശ്യ സേവന സ്ഥാപനങ്ങൾ, സർക്കാർ ട്രഷറികൾ, നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ട് പ്രകാരം പ്രവർത്തിക്കുന്ന വാണിജ്യ ബാങ്കിംഗ് സ്ഥാപനങ്ങൾ എന്നിവ സാധാരണ നിലയിൽ പ്രവർത്തിക്കും.

പ്രശസ്തമായ മധൂർ ശ്രീ മദനന്തേശ്വര സിദ്ധിവിനായക ക്ഷേത്രത്തിലെ ഗണേശോത്സവവും വിഗ്രഹ നിമഞ്ജന ചടങ്ങുകളും പ്രമാണിച്ച് ജില്ലയിൽ വിപുലമായ ആഘോഷങ്ങളാണ് സംഘടിപ്പിക്കുന്നത്.

Story Summary:
Kasaragod district has declared a local holiday for all government offices and educational institutions on September 14 in connection with Vinayaka Chathurthi celebrations. Pre-scheduled university, school board and public recruitment examinations will continue as planned.

Get more updates from Pudukad News on Google