"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

കായംകുളത്ത് സ്വകാര്യ ബസ് ബൈക്കിലിടിച്ച് 10 വയസുകാരിക്ക് ദാരുണാന്ത്യം | Kayamkulam Accident

September 13, 2026
Share this post to
🌐 Select your Language:

Current: മലയാളം

Kayamkulam Accident

കായംകുളം: ബൈക്കിന് പിന്നിൽ സ്വകാര്യ ബസ് ഇടിച്ചുണ്ടായ അപകടത്തിൽ 10 വയസുകാരിക്ക് ദാരുണാന്ത്യം (Kayamkulam Accident). കണ്ണമംഗലം സ്വദേശി ശ്രീഭദ്രയാണ് മരിച്ചത്. കായംകുളം പൊലീസ് സ്റ്റേഷന് സമീപം രാത്രി 7.30നും 8നും ഇടയിലാണ് അപകടമുണ്ടായത്.

അച്ഛൻ ശ്രീശാന്തിനൊപ്പം ബൈക്കിൽ സഞ്ചരിക്കുകയായിരുന്നു ശ്രീഭദ്ര. അടൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ഹരിശ്രീ എന്ന സ്വകാര്യ ബസ് ബൈക്കിന് പിന്നിൽ ഇടിക്കുകയായിരുന്നു.

അപകടസമയത്ത് ഇരുവരും ഹെൽമെറ്റ് ധരിച്ചിരുന്നെങ്കിലും ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണു. ഹെൽമെറ്റ് തകരുകയും ശ്രീഭദ്രയ്ക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ശ്രീശാന്തിനും സാരമായി പരിക്കേറ്റു.

ഇരുവരെയും ആദ്യം സമീപത്തെ താലൂക്ക് ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ശ്രീഭദ്രയുടെ ജീവൻ രക്ഷിക്കാനായില്ല. മാവേലിക്കരയിലെ അമ്മവീട്ടിൽ പോയി മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് വിവരം.

അപകടത്തിന് കാരണം സ്വകാര്യ ബസിന്റെ അമിതവേഗതയാണെന്നാണ് പ്രാഥമിക നിഗമനം. അപകടമുണ്ടാക്കിയ ബസ് നേരത്തെയും അപകടങ്ങളിൽപ്പെട്ടിട്ടുണ്ടെന്ന് നാട്ടുകാർ ആരോപിച്ചു. നാലാം ക്ലാസ് വിദ്യാർഥിനിയായിരുന്നു മരിച്ച ശ്രീഭദ്ര.

Story Summary: 
A 10-year-old girl, Sreebhadra from Kannamangalam, died after a private bus hit the motorcycle she was travelling on with her father in Kayamkulam. She suffered critical head injuries despite wearing a helmet, while locals alleged that the bus was speeding.

Get more updates from Pudukad News on Google