"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

സഞ്ജു സാംസണ്‍ നിരാശപ്പെടുത്തി. അഭിഷേക് ശര്‍മയും ഇഷാന്‍ കിഷനും തകർത്തടിച്ചു. അഫ്ഗാനിസ്ഥാനെതിരായ ആദ്യ ട്വന്റി 20യില്‍ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം

September 14, 2026
Share this post to
🌐 Select your Language:

Current: മലയാളം

ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനെതിരായ ആദ്യ ട്വന്റി 20യില്‍ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. വെറും 13.4 ഓവറിലാണ് 157 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ മറികടന്നത്. അഭിഷേക് ശര്‍മ അര്‍ധസെഞ്ചുറി നേടി. 10 റണ്‍സോടെ സഞ്ജു സാംസണ്‍ നിരാശപ്പെടുത്തി. 

42 റണ്‍സ് എടുത്ത ഇഷാന്‍ കിഷനും തിളങ്ങി. ഡല്‍ഹി അരുണ്‍ ജെയ്റ്റിലി സ്റ്റേഡിയത്തിലായിരുന്നു മത്സരം. 32 പന്തില്‍ നിന്ന് 82 റണ്‍സാണ് അഭിഷേക് അടിച്ചെടുത്തത്. ഏഴ് വീതം സിക്‌സും ഫോറുമാണ് താരം നേടിയത്. 

33 ബോളിലാണ് ഇഷാന്‍ കിഷന്‍ 42 റണ്‍സ് നേടിയത്. ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും (8*), തിലക് വര്‍മയും (3*) പുറത്താകാതെ നിന്നു.

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ അഫ്ഗാനിസ്ഥാന്‍ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 156 റണ്‍സ് എടുത്തത്. പുറത്താക്കാതെ 64 റണ്‍സ് എടുത്ത് അസമത്തുള്ള ഒമര്‍സായി ടോപ് സ്‌കോറര്‍. ഇന്ത്യയ്ക്കായി അര്‍ഷദീപ് സിംഗ് മൂന്ന് വിക്കറ്റ് നേടി.

കളിക്കിടെ ഇന്ത്യന്‍ താരങ്ങള്‍ വന്ദേമാതരം പൂര്‍ണമായും ആലപിച്ചത് ശ്രദ്ധേയമായി. ദേശീയ ഗാനത്തിന് മുന്നോടിയായി വന്ദേമാതരം ആലപിക്കുകയായിരിന്നു. ഇന്ത്യയുടെ മത്സരങ്ങള്‍ക്ക് മുന്നോടിയായി വന്ദേമാതരം ആലപിക്കുമെന്ന് നേരത്തെ ബിസിസിഐ പ്രഖ്യാപിച്ചിരുന്നു.

Get more updates from Pudukad News on Google