വനിതാ ട്വന്റി-20 ഏഷ്യ കപ്പ് ഫൈനലില്‍ ശ്രീലങ്കയെ 72 റണ്‍സിന് തകര്‍ത്ത് എട്ടാം തവണയും കിരീടം സ്വന്തമാക്കി ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം: ഓപ്പണര്‍മാരായ ഷഫാലി വര്‍മ്മയുടെയും സ്മൃതി മന്ദാനയുടെയും റെക്കോര്‍ഡ് കൂട്ടുകെട്ടിന് ശേഷം ബോളിംഗില്‍ തിളങ്ങി ശ്രീ ചരണിയും ദീപ്തി ശര്‍മ്മയും; ഏഷ്യന്‍ ചാമ്പ്യന്മാരായ വനിതകളെ അഭിനന്ദിച്ച് രാഷ്ട്രപതി ദ്രൗപദി മുര്‍മുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും
Current: മലയാളം

ദുബായ്: ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന വനിതാ ട്വന്റി-20 ഏഷ്യ കപ്പ് ഫൈനലില്‍ ശ്രീലങ്കയെ 72 റണ്‍സിന് തകര്‍ത്ത് ഭാരത വനിതാ ടീം എട്ടാം ഏഷ്യ കപ്പ് കിരീടം സ്വന്തമാക്കി.
ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഭാരതം ഓപ്പണര്‍മാരായ ഷഫാലി വര്‍മ്മയുടെയും (39 പന്തില്‍ 68) സ്മൃതി മന്ദാനയുടെയും (39 പന്തില്‍ 59) റെക്കോര്‍ഡ് 129 റണ്‍സ് ഓപ്പണിംഗ് കൂട്ടുകെട്ടിന്റെ കരുത്തില്‍ 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സ് നേടി.
മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയ്ക്ക് 20 ഓവറില്‍ 111 റണ്‍സിന് എല്ലാവരെയും നഷ്ടമായി. 4 ഓവറില്‍ 20 റണ്‍സ് വഴങ്ങി 4 വിക്കറ്റ് വീഴ്ത്തിയ ശ്രീ ചരണിയും, 19 റണ്‍സിന് 3 വിക്കറ്റ് വീഴ്ത്തിയ ദീപ്തി ശര്‍മ്മയും ചേര്‍ന്നാണ് ലങ്കന്‍ ബാറ്റിംഗ് നിരയെ തകര്‍ത്തത്.
അപാരമായ കളിമികവിലൂടെ രാജ്യത്തിന് അഭിമാന നിമിഷം സമ്മാനിച്ച ടീമിനെ രാഷ്ട്രപതി ദ്രൗപദി മുര്‍മുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും അഭിനന്ദിച്ചു.




