"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിന് മുന്നോടിയായി വിദ്യാർത്ഥി വിഭാഗത്തിന് ‘നീല’ വസ്ത്രമാക്കി സമാജ്‌വാദി പാർട്ടി: അംബേദ്കർ രാഷ്ട്രീയം അഖിലേഷ് യാദവ് ഏറ്റെടുക്കുന്നതിനെതിരെ ‘ഓന്തിനെപ്പോലെ നിറം മാറുന്നു’വെന്ന് മായാവതിയുടെ രൂക്ഷവിമർശനം; ദളിത്-പിന്നാക്ക വോട്ട് ബാങ്ക് ലക്ഷ്യമിട്ടുള്ള ‘നീല’ നിറത്തിന്റെ യഥാർത്ഥ അവകാശവാദത്തെച്ചൊല്ലി ബിഎസ്പിയും സമാജ്‌വാദി പാർട്ടിയും തമ്മിൽ രാഷ്ട്രീയ പോര് കനക്കുന്നു

September 14, 2026
Share this post to
🌐 Select your Language:

Current: മലയാളം

ലഖ്നൗ: വരുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ദളിത്-പിന്നാക്ക വോട്ട് ബാങ്ക് ലക്ഷ്യമിട്ട് സമാജ്വാദി പാര്‍ട്ടി വിദ്യാര്‍ത്ഥി വിഭാഗമായ ‘സമാജ്വാദി ഛാത്ര സഭ’യ്ക്ക് നീല ടി-ഷര്‍ട്ടും ജീന്‍സും അടങ്ങിയ പുതിയ ഡ്രസ് കോഡ് നടപ്പിലാക്കിയ പ്രഖ്യാപനത്തിന് പിന്നാലെ അഖിലേഷ് യാദവും ബിഎസ്പി അധ്യക്ഷ മായാവതിയും തമ്മില്‍ രാഷ്ട്രീയ പോര് രൂക്ഷമാകുന്നു. 


ഭരണഘടനയുടെയും ബി.ആര്‍. അംബേദ്കറുടെയും ബഹുജന്‍ രാഷ്ട്രീയത്തിന്റെയും പ്രതീകമായ നീല നിറം ജനാധിപത്യത്തിനും സമത്വത്തിനും വേണ്ടിയുള്ള പോരാട്ടമാണെന്ന് അഖിലേഷ് യാദവ് ന്യായീകരിച്ചപ്പോള്‍, വസ്ത്രത്തിലും പന്തലിലും നീല നിറം അണിഞ്ഞതുകൊണ്ട് മാത്രം ആരും അംബേദ്കര്‍വാദികളാവില്ലെന്നും സമാജ്വാദി പാര്‍ട്ടിയും കോണ്‍ഗ്രസും ഓന്തിനെപ്പോലെ നിറം മാറുന്ന ജാതീയ ചിന്താഗതിക്കാരാണെന്നും മായാവതി രൂക്ഷമായി വിമര്‍ശിച്ചു. 


1940-കളില്‍ ബി.ആര്‍. അംബേദ്കറുടെ പ്രസ്ഥാനങ്ങളിലൂടെ ദളിത്-തൊഴിലാളി മുന്നേറ്റങ്ങളുടെ പ്രതീകമായി മാറിയ നീല നിറത്തെ ‘പിഡിഎ’ (പിന്നാക്ക, ദളിത്, ന്യൂനപക്ഷ) സഖ്യത്തിനായി അഖിലേഷ് യാദവ് ഏറ്റെടുക്കുമ്പോള്‍, തങ്ങളുടെ പരമ്പരാഗത വോട്ട് ബാങ്കിലേക്ക് കടന്നുകയറാനുള്ള ശ്രമത്തിനെതിരെ നീലയുടെ യഥാര്‍ത്ഥ അവകാശവാദം ഉന്നയിച്ച് മായാവതി നടത്തുന്ന പോരാട്ടം ഉത്തര്‍പ്രദേശ് രാഷ്ട്രീയത്തില്‍ വന്‍ വടംവലിക്ക് വഴിവെച്ചിരിക്കുകയാണ്.

 

Get more updates from Pudukad News on Google