"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

9/11 ഭീകരാക്രമണത്തിന് പിന്നാലെ അമേരിക്കയിൽ വംശീയ അധിക്ഷേപത്തിനും നിയമവിരുദ്ധ തടവിനും ഇരയായ ഹൈദരാബാദ് സ്വദേശികളായ രണ്ട് ഭാരതീയരുടെ ഞെട്ടിക്കുന്ന അനുഭവങ്ങൾ വീണ്ടും ചർച്ചയാകുന്നു: ബോക്‌സ് കട്ടറുകൾ കൈവശം വെച്ചതിന്റെ പേരിൽ എഫ്ബിഐ കസ്റ്റഡിയിലെടുത്ത ഇരുവരെയും കുറ്റപത്രം പോലുമില്ലാതെ 14 മാസം ഏകാന്തതടവിൽ പാർപ്പിച്ച് മർദ്ദിച്ചതായി വെളിപ്പെടുത്തൽ

September 14, 2026
Share this post to
🌐 Select your Language:

Current: മലയാളം

ന്യൂയോര്‍ക്ക്: 9/11 ഭീകരാക്രമണത്തിന് തൊട്ടുപിറ്റേന്ന് അമേരിക്കയില്‍ വെച്ച് പിടിയിലാവുകയും ഭീകരബന്ധം ആരോപിക്കപ്പെട്ട് കഠിന തടവിനിരയാവുകയും ചെയ്ത ഹൈദരാബാദ് സ്വദേശികളായ രണ്ട് ഇന്ത്യാക്കാരുടെ ദുരനുഭവം വീണ്ടും ചര്‍ച്ചയാകുന്നു. 


2001 സെപ്റ്റംബര്‍ 12-ന് ടെക്‌സസിലെ ഫോര്‍ട്ട് വര്‍ത്തില്‍ വെച്ച് ട്രെയിന്‍ യാത്രയ്ക്കിടെയാണ് മുഹമ്മദ് ജാവീദ് അസ്മത്ത് (47), അയ്യൂബ് അലി ഖാന്‍ (51) എന്നിവരെ പോലീസ് കസ്റ്റഡിയിലെടുക്കുന്നത്. 


ന്യൂവാര്‍ക്കില്‍ ന്യൂസ്സ്റ്റാന്‍ഡ് ജീവനക്കാരായിരുന്ന ഇരുവരും പുതിയ ജോലി തേടി ടെക്‌സസിലേക്ക് പോകുന്നതിനിടെ വിമാന സര്‍വീസുകള്‍ റദ്ദാക്കിയതിനെ തുടര്‍ന്നാണ് ട്രെയിന്‍ മാര്‍ഗ്ഗം യാത്ര തിരിച്ചത്. എന്നാല്‍ കൈവശം ബോക്സ് കട്ടറുകളും പണവും വ്യാജരേഖകളും ഉണ്ടെന്നാരോപിച്ച് ഇവരെ അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഭീകരാക്രമണ അന്വേഷണത്തിന്റെ ഭാഗമായി എഫ്ബിഐ കസ്റ്റഡിയിലെടുക്കുകയായിരുന്നു. 

തുടര്‍ന്ന് വിയറ്റ്‌നാം യുദ്ധകാലത്തെ ‘മെറ്റീരിയല്‍ വിറ്റ്‌നസ്’ നിയമവും പേട്രിയറ്റ് ആക്ടും ദുരുപയോഗം ചെയ്ത് യാതൊരു കുറ്റപത്രവും ചുമത്താതെ 14 മാസത്തോളം ബ്രൂക്ലിനിലെ മെട്രോപൊളിറ്റന്‍ ഡിറ്റന്‍ഷന്‍ സെന്ററില്‍ ഇവരെ ക്രൂരമായ ഒറ്റപ്പെടലിലും തടവിലും പാര്‍പ്പിച്ചു.

പിന്നീട് നടത്തിയ അന്വേഷണത്തില്‍ പത്രക്കെട്ടുകള്‍ പൊളിക്കാനാണ് ഇവര്‍ ബോക്‌സ് കട്ടറുകള്‍ ഉപയോഗിച്ചതെന്നും ഭീകരാക്രമണവുമായി യാതൊരു ബന്ധവുമില്ലെന്നും വ്യക്തമായെങ്കിലും അമേരിക്കന്‍ ഭരണകൂടം ഇവരെ ഒഴിവാക്കാന്‍ തയ്യാറായില്ല. 


ഒടുവില്‍ ക്രെഡിറ്റ് കാര്‍ഡ് കുടിശ്ശികയുമായി ബന്ധപ്പെട്ട ചെറിയ കേസ് ചുമത്തുകയും അത് സമ്മതിപ്പിച്ച് നാടുകടത്തുകയുമാണുണ്ടായത്. പിന്നീട് തടവുകാരുടെ അവകാശങ്ങള്‍ ലംഘിച്ചതിന് യുഎന്‍ വര്‍ക്കിംഗ് ഗ്രൂപ്പ് ഓണ്‍ ആര്‍ബിട്രറി ഡിറ്റന്‍ഷന്‍ അമേരിക്കന്‍ നടപടിയെ രൂക്ഷമായി വിമര്‍ശിക്കുകയും തെറ്റ് തിരുത്താന്‍ ആവശ്യപ്പെടുകയും ചെയ്തു. 


9/11 ആക്രമണത്തിന് ശേഷം അമേരിക്കന്‍ നിയമവ്യവസ്ഥയും സുരക്ഷാ ഏജന്‍സികളും വിദേശ പൗരന്മാരോട് കാട്ടിയ അനീതിയുടെയും വംശീയ അധിക്ഷേപത്തിന്റെയും ഏറ്റവും വലിയ ഇരകളായി മാറിയ ഈ ഭാരതീയരുടെ അനുഭവം 25 വര്‍ഷങ്ങള്‍ക്കിപ്പുറവും അമേരിക്കന്‍ നീതിന്യായ വ്യവസ്ഥയ്ക്ക് കറുത്ത പാടായി അവശേഷിക്കുന്നുണ്ട്.

 

Get more updates from Pudukad News on Google