കണ്ണിന് താഴെ തടിപ്പ് അലർജിയോ?
🌐 Select your Language:
Current: മലയാളം
Current: മലയാളം

കണ്ണിലെ തടിപ്പിനും വീക്കത്തിനും പ്രധാന കാരണം ശരീരത്തിൽ നീർക്കെട്ട് ഉണ്ടാകുന്നതോ കണ്ണിനു ചുറ്റുമുള്ള ടിഷ്യൂകളിൽ അണുബാധയോ അലർജിയോ വരുന്നതാണ്.
ശരിയായ ഉറക്കം കിട്ടാതിരുന്നാൽ കണ്ണിനു താഴെ നീരും തടിപ്പും ഉണ്ടാകാം. പൊടി, പൂമ്പൊടി തുടങ്ങിയവ അലർജിയുണ്ടാക്കി കണ്ണ് വീർക്കാൻ ഇടയാക്കും.
ഭക്ഷണത്തിൽ ഉപ്പ് കൂടിയാൽ ശരീരത്തിൽ വെള്ളം കെട്ടിക്കിടന്ന് കണ്ണ് വീർക്കാം. കണ്പോളകളിലെ വീക്കം, സ്റ്റൈ തുടങ്ങിയ അണുബാധകൾ.
പ്രായം കൂടുമ്പോൾ കണ്ണിനു ചുറ്റുമുള്ള പേശികൾ ബലഹീനമായി തടിപ്പ് തോന്നാം. വൃക്കരോഗങ്ങൾ, തൈറോയ്ഡ് തകരാറുകൾ എന്നിവയും കണ്ണിനു താഴെ തടിപ്പിന് കാരണമാകാം.
Get more updates from Pudukad News on Google




