"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

കെ.എസ്.ഇ.ബി ജീവനക്കാർക്കൊപ്പം വി.ഡി. സതീശന്റെ വൈറൽ എ.ഐ നൃത്തം; വീഡിയോ ഇന്ത്യയിൽ നിന്ന് മെറ്റ നീക്കി, വിദേശത്ത് ഇപ്പോഴും ലഭ്യമെന്ന് നിർമാതാവ്; 1.8 കോടിയിലേറെ കാഴ്ചക്കാരെന്നും വെളിപ്പെടുത്തൽ

September 14, 2026
Share this post to
🌐 Select your Language:

Current: മലയാളം

തിരുവനന്തപുരം: കെ.എസ്.ഇ.ബി ജീവക്കാരോടൊപ്പം ചുവടുവെക്കുന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ വൈറൽ വീഡിയോ മെറ്റ നീക്കം ചെയ്തതിൽ പ്രതികരണവുമായി എഐ കവല ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉടമയും കണ്ടന്റ് ക്രിയേറ്ററുമായ അഭിജിത്.

 

സർക്കാർ തലത്തിൽ മുഖ്യമന്ത്രിയുടെ സൈബർ വിങ് ടീം റിപ്പോർട്ട് ചെയ്തതിനാലായിരിക്കാം വീഡിയോ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്നും നീക്കം ചെയ്തതെന്ന് അഭിജിത് വ്യക്തമാക്കി.


 എന്നാൽ. നിലവിൽ ഇന്ത്യയിൽ മാത്രമാണ് വീഡിയോ നിരോധിച്ചിട്ടുള്ളതെന്നും രാജ്യത്തിന് പുറത്തും തത്സമയം 18 മില്യണിലധികം കാഴ്ചക്കാരുടെ പിന്തുണയുമായി വീഡിയോ അക്കൗണ്ടിൽ തന്നെയുണ്ടെന്നും അഭിജിത് പറഞ്ഞു. അഭിജിത് ജോലി ചെയ്യുന്ന Reach you.in എന്ന ഡിജിറ്റൽ മാർക്കറ്റിങ് സ്ഥാപനമാണ് എ.ഐ വിഡിയോ നിർമിച്ചിരിക്കുന്നത്.


അതേസമയം എ.ഐ വീഡിയോയെ പൊതുവേദിയിൽ പരസ്യമായി അഭിനന്ദിച്ച മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തിപരമായി വീഡിയോ തന്നെ ഏറെ സന്തോഷിപ്പിച്ചുവെന്നും എന്നാൽ വീഡിയോ നീക്കം ചെയ്തതിന് പിന്നിൽ ചില നിയമപ്രശ്നങ്ങളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.


 മോഹൻലാലിനേക്കാളും വിജയിനേക്കാളും മികച്ച രീതിയിലാണ് താൻ വീഡിയോയിൽ നൃത്തം ചെയ്യുന്നതെന്നും, നൃത്തം ഗംഭീരമായിരുന്നു എന്ന് ഒരു അഞ്ചുവയസ്സുകാരൻ കുട്ടി തന്നോട് പറഞ്ഞതായും മുഖ്യമന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.


സംസ്ഥാനത്തെ പവർക്കെട്ടുമായി ബന്ധപ്പെട്ട വിമർശനങ്ങൾക്കിടെയാണ് കെ.എസ്.ഇ.ബി ജീവനക്കാർക്കൊപ്പം നൃത്തം ചെയ്യുന്ന മുഖ്യമന്ത്രിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്. ഇതിനു ശേഷം മുഖ്യമന്ത്രിയെയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയേയും ഉൾപ്പെടുത്തി സിനിമ സംഭാഷണങ്ങൾ ഉൾപ്പെടുത്തി മറ്റ് പല വീഡിയോകളും സമൂഹ മാധ്യമങ്ങൾ പ്രചരിച്ചിരുന്നു.

എന്നാൽ മറ്റ് കണ്ടന്റുകൾക്കൊന്നും സ്വീകരിക്കാത്ത നടപടിയാണ് Reach you.in എന്ന ഡിജിറ്റൽ മാർക്കറ്റിങ് സ്ഥാപനം നിർമിച്ച വീഡിയോക്ക് മേൽ മെറ്റ സ്വീകരിച്ചിരിക്കുന്നത്. അതേസമയം, ഇന്ത്യയിൽ വിഡിയോ ലഭ്യമാക്കുന്നതിനായി ക്ലെയിം നൽകിയിട്ടുണ്ടെന്ന് അഭിജിത്ത് പറഞ്ഞു. തൃശൂർ സ്വദേശിയായ അഭിജിത്തും ദുബൈയിലെ സുഹൃത്ത് അഖിലും ചേർന്നാണ് എ.ഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ വീഡിയോ തയ്യാറാക്കിയത്.

Get more updates from Pudukad News on Google