"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

കണ്ണൂർ–ഫുജൈറ ഇൻഡിഗോ സർവീസ് ഒക്ടോബർ 25 മുതൽ പുനരാരംഭിക്കും; പ്രതിദിന സർവീസ് | Kannur Fujairah direct flight

September 14, 2026
Share this post to
🌐 Select your Language:

Current: മലയാളം

flight

കണ്ണൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ഫുജൈറയിലേക്കുള്ള ഇൻഡിഗോയുടെ നേരിട്ടുള്ള വിമാന സർവീസ് ഒക്ടോബർ 25 മുതൽ പുനരാരംഭിക്കും. വിന്റർ ഷെഡ്യൂളിന്റെ ഭാഗമായാണ് കണ്ണൂർ–ഫുജൈറ റൂട്ടിൽ ഇൻഡിഗോ പ്രതിദിന സർവീസ് നടത്തുന്നത്. (Kannur Fujairah direct flight)

പുതിയ സമയക്രമം അനുസരിച്ച് എല്ലാ ദിവസവും രാത്രി 9.30ന് കണ്ണൂരിൽ നിന്ന് വിമാനം പുറപ്പെടും. പ്രാദേശിക സമയം രാത്രി 11.30ന് വിമാനം ഫുജൈറയിൽ എത്തും. തിരിച്ച് പുലർച്ചെ 4.05ന് ഫുജൈറയിൽ നിന്ന് പുറപ്പെടുന്ന വിമാനം രാവിലെ 9.15ന് കണ്ണൂരിലെത്തും.
കണ്ണൂരിൽ നിന്ന് യുഎഇയിലെ ഫുജൈറയിലേക്ക് നേരിട്ടുള്ള പ്രതിദിന സർവീസ് പുനരാരംഭിക്കുന്നത് യാത്രക്കാർക്ക് കൂടുതൽ സൗകര്യമാകും. പ്രത്യേകിച്ച് വിന്റർ ഷെഡ്യൂളിൽ സർവീസ് ഉൾപ്പെടുത്തിയതോടെ ഈ റൂട്ടിലെ യാത്രാ സാധ്യതകൾ കൂടുതൽ വിപുലപ്പെടും.

Summary: IndiGo will resume its daily direct flight service between Kannur and Fujairah from October 25, 2026. The service will operate as part of the airline’s winter schedule, with the flight departing Kannur at 9:30 PM and returning from Fujairah at 4:05 AM.

Get more updates from Pudukad News on Google