"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

108 ആംബുലൻസ് ജീവനക്കാരുടെ അനിശ്ചിതകാല സമരം പിൻവലിച്ചു. മന്ത്രി ബിന്ദു കൃഷ്ണയുമായി നടത്തിയ ചർച്ച വിജയം. ജീവനക്കാർക്ക് 4500 രൂപ ബോണസ് നൽകും. എസ്മ പ്രയോഗിക്കാനുള്ള ആരോഗ്യവകുപ്പ് നീക്കത്തിനിടെ തൊഴിൽ വകുപ്പിന്റെ ഇടപെടൽ ഫലംകണ്ടു. പണിമുടക്ക് ഒഴിവായത് ജനങ്ങൾക്ക് വലിയ ആശ്വാസം

September 14, 2026
Share this post to
🌐 Select your Language:

Current: മലയാളം

തി​രു​വ​ന​ന്ത​പു​രം: 108 ആം​ബു​ല​ന്‍​സ് ജീ​വ​ന​ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ച സ​മ​രം പി​ന്‍​വ​ലി​ച്ചു. വി​വി​ധ തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​നി​ശ്ചി​ത കാ​ല​ത്തേ​ക്കാ​യി​രു​ന്നു സ​മ​ര പ്ര​ഖ്യാ​പ​നം. തൊ​ഴി​ല്‍​മ​ന്ത്രി ബി​ന്ദു കൃ​ഷ്ണ​യു​മാ​യി ന​ട​ത്തി​യ ച​ര്‍​ച്ച​യെ തു​ട​ർ​ന്നാ​ണ് സ​മ​രം പി​ൻ​വ​ലി​ച്ച​ത്.

ആം​ബു​ല​ൻ​സ് ജീ​വ​ന​ക്കാ​ർ​ക്ക് 4500 രൂ​പ ബോ​ണ​സ് ന​ല്‍​കാ​ന്‍ ച​ര്‍​ച്ച​യി​ല്‍ തീ​രു​മാ​ന​മാ​യി. ജീ​വ​ന​ക്കാ​രു​ടെ പ്ര​തി​നി​ധി​ക​ള്‍ ക​രാ​ര്‍ ക​മ്പ​നി പ്ര​തി​നി​ധി​ക​ള്‍ തൊ​ഴി​ലാ​ളി യൂ​ണി​യ​ന്‍ നേ​താ​ക്ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു.

ജീ​വ​ന​ക്കാ​രു​മാ​യി ക​ഴി​ഞ്ഞ ഒ​മ്പ​താം തീ​യ​തി ലേ​ബ​ര്‍ ക​മ്മീ​ഷ​ണ​ര്‍ ച​ര്‍​ച്ച ന​ട​ത്തി​യി​രു​ന്നെ​ങ്കി​ലും തീ​രു​മാ​ന​ത്തി​ലെ​ത്താ​ന്‍ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. ഐ​എ​ൻ​ടി​യു​സി, ബി​എം​എ​സ് സം​ഘ​ട​ന​ക​ൾ ക​ഴി​ഞ്ഞ 25 ദി​വ​സ​മാ​യി ഭാ​ഗി​ക പ​ണി​മു​ട​ക്കി​ലാ​യി​രു​ന്നു. ന​ട​പ​ടി ആ​വാ​തെ​യാ​യ​തോ​ടെ​യാ​ണ് സി​ഐ​ടി​യു 17 ന് ​സ​മ്പൂ​ർ​ണ പ​ണി​മു​ട​ക്കി​ന് ആ​ഹ്വാ​നം ചെ​യ്ത​ത്.

എ​സ്മ പ്ര​യോ​ഗി​ച്ച് സ​മ​രം ത​ട​യാ​നാ​യി​രു​ന്നു ആ​രോ​ഗ്യ​വ​കു​പ്പ് നീ​ക്കം ന​ട​ത്തി​യ​ത്. എ​ന്നാ​ൽ 108 ആം​ബു​ല​ൻ​സ് സ​ർ​വീ​സ് നി​ല​ച്ചാ​ൽ ജ​ന​ങ്ങ​ളു​ടെ ജീ​വ​ന് ഭീ​ഷ​ണി​യാ​കു​മെ​ന്ന​ത​ട​ക്കം മു​ൻ​നി​ർ​ത്തി ലേ​ബ​ർ ക​മ്മീ​ഷ​ന് ല​ഭി​ച്ച പ​രാ​തി​യി​ൽ തൊ​ഴി​ൽ വ​കു​പ്പ് മ​ന്ത്രി ഇ​ട​പെ​ടു​ക​യാ​യി​രു​ന്നു.

Get more updates from Pudukad News on Google