"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

യുഎസ് സെൻട്രൽ കമാൻഡ് മേധാവി ജിദ്ദയിലെത്തി സൗദി കിരീടാവകാശിയെ സന്ദർശിച്ചു

September 14, 2026
Share this post to
🌐 Select your Language:

Current: മലയാളം

ജിദ്ദ: മിഡിൽ ഈസ്റ്റിലെ സംഘർഷം ശമനമില്ലാതെ തുടരവേ അമേരിക്കൻ സൈനിക മേധാവി സെൻട്രൽ കമാൻഡ് (CENTCOM) കമാൻഡർ അഡ്മിറൽ ബ്രാഡ് കൂപ്പർ തിങ്കളാഴ്ച സൗദിയിലെത്തി. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ജിദ്ദയിൽ അദ്ദേഹത്തെയും സംഘത്തെയും എതിരേറ്റു.

ഇറാൻ – അമേരിക്കൻ ആക്രമണങ്ങൾക്കൊപ്പം സൗദിയെ നേരിട്ട് ലക്ഷ്യമാക്കി ഇറാൻ അനുകൂല ഹൂഥി കലാപകാരികൾ നടത്തുന്ന ആക്രമണങ്ങളും മേഖലയെ തികച്ചും അസ്ഥിരപ്പെടുത്തുകയും അസ്വസ്ഥമാക്കുകയും ചെയ്യുന്ന സാഹചര്യത്തിലുള്ള അമേരിക്കൻ സൈനിക മേധാവിയുടെ സൗദി സന്ദർശനം സുപ്രധാനമായിരിക്കും.

കൂടിക്കാഴ്ചയിൽ, ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളും മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളും ചർച്ച ചെയ്തു. ആദ്യം മുതൽ തന്നെ, മേഖലയിലെ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനുള്ള ഫലപ്രദമായ മാർഗമെന്ന നിലയിൽ നയതന്ത്ര ശ്രമങ്ങൾക്ക് സൗദി അറേബ്യ നേതൃത്വം നൽകിയിരുന്നു. ഇത് സംബന്ധിച്ച പ്രായോഗിക നീക്കങ്ങൾ യുഎസ് – സൗദി ചർച്ചകളിലൂടെ ഉരുത്തിരിയുമെന്ന പ്രതീക്ഷയിലാണ് മേഖല.

Get more updates from Pudukad News on Google