"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

സ്വകാര്യ മീൻകുളത്തിൽ അതിക്രമിച്ച് കയറി കോയി മീനുകളോട് ലൈംഗിക അതിക്രമം; 51കാരൻ അറസ്റ്റിൽ | Bangkok Koi Fish Abuse

September 14, 2026
Share this post to
🌐 Select your Language:

Current: മലയാളം

Bangkok Koi Fish Abuse

ബാങ്കോക്ക്: സ്വകാര്യ മീൻകുളത്തിൽ അതിക്രമിച്ച് കയറി കോയി മീനുകളോട് ലൈംഗിക അതിക്രമം നടത്തിയെന്ന പരാതിയിൽ 51കാരൻ അറസ്റ്റിൽ (Bangkok Koi Fish Abuse). സുചിത് ചായിയെയാണ് തുംഗ് സോങ് ഹോങ് പൊലീസ് അറസ്റ്റ് ചെയ്തത്. സെപ്റ്റംബർ ഏഴിന് രാത്രി ബാങ്കോക്കിലെ സോയ് വിഭാവടി രങ്‌സിത് 66-ലെ ഒരു വീടിന് സമീപമാണ് സംഭവം നടന്നത്.

രാത്രി 8.30ഓടെ സൈക്കിളിലെത്തിയ പ്രതി മീൻകുളത്തിന് സമീപം വാഹനം നിർത്തുന്നതും തുടർന്ന് കുളത്തിന് ചുറ്റും നടക്കുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. പിന്നീട് ഇയാൾ ഒരു കോയി മീനിനെ പിടിക്കുകയും ലൈംഗികമായി ദുരുപയോഗം ചെയ്യുകയുമായിരുന്നുവെന്നാണ് പരാതി.

സംഭവം ശ്രദ്ധയിൽപ്പെട്ട വീട്ടുജോലിക്കാരനും വീട്ടുടമയും ചേർന്ന് ഇയാളെ പിടികൂടാൻ ശ്രമിച്ചെങ്കിലും സൈക്കിളിൽ രക്ഷപ്പെടുകയായിരുന്നു. തുടർന്ന് വീട്ടുടമ തുംഗ് സോങ് ഹോങ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.

സൈക്കിളിലാണ് പ്രതി രക്ഷപ്പെട്ടതെന്നതിനാൽ സമീപപ്രദേശത്ത് താമസിക്കുന്നയാളാകാമെന്ന നിഗമനത്തിലായിരുന്നു പൊലീസ്. സെപ്റ്റംബർ 10ന് ഉച്ചയ്ക്ക് ശേഷം സിയാങ് കോങ് ലക് സി പ്രദേശത്ത് നടന്നുപോകുന്നതിനിടെ ഇയാളെ പൊലീസ് പിടികൂടി. സംഭവദിവസം ധരിച്ചിരുന്ന വസ്ത്രം തന്നെയായിരുന്നു ഇയാൾ ധരിച്ചിരുന്നതെന്നും പൊലീസ് കണ്ടെത്തി.

ചോദ്യം ചെയ്യലിൽ സിസിടിവി ദൃശ്യങ്ങളിലുള്ളത് താൻ തന്നെയാണെന്ന് സുചിത് ചായ് സമ്മതിച്ചതായാണ് പൊലീസ് പറയുന്നത്.

മീൻകുളത്തിലെ കോയി മത്സ്യങ്ങൾ ചത്തുതുടങ്ങിയതോടെയാണ് വീട്ടുടമയ്ക്ക് സംശയം തോന്നിയത്. ചത്ത മത്സ്യങ്ങളിൽ ചിലതിന്റെ ശരീരം അസാധാരണമായി വളഞ്ഞ നിലയിലായിരുന്നുവെന്നും ഉടമ പറഞ്ഞു. തുടർന്ന് സിസിടിവി പരിശോധിച്ചതോടെയാണ് സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്.

മൃഗങ്ങളോടുള്ള ക്രൂരത, സ്വത്ത് നശിപ്പിക്കൽ, പൊതുസ്ഥലത്തെ അശ്ലീലപ്രവൃത്തി, രാത്രികാല അതിക്രമിച്ച് പ്രവേശിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തുന്നതുൾപ്പെടെയുള്ള നടപടികൾ പൊലീസ് പരിഗണിച്ചുവരികയാണ്. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.

Story Summary:
A 51-year-old man was arrested in Bangkok after allegedly trespassing into a private koi pond and sexually abusing a fish. CCTV footage helped police identify the suspect, who reportedly admitted that he was the person seen in the footage.

Get more updates from Pudukad News on Google