"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

സ്ത്രീയെ എല്ലാ രംഗത്ത് നിന്നും ഇസ്‌ലാം തടഞ്ഞു എന്ന് പറഞ്ഞിട്ടില്ല. സ്ത്രീയയുടെ സുരക്ഷിതത്വവും, മാന്യതയും പരിഗണിച്ചാണ് ഇസ്‌ലാം നിയമങ്ങൾ അവതരിപ്പിച്ചിട്ടുള്ളത്. അത് ചൂണ്ടിക്കാട്ടുക മാത്രാണ് കാന്തപുരം ചെയ്തത്. കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരെ പിന്തുണച്ച് സമസ്ത പ്രസിഡന്റ് ജിഫ്രി തങ്ങൾ

September 15, 2026
Share this post to
🌐 Select your Language:

Current: മലയാളം

മലപ്പുറം: സ്ത്രീകളുമായി ബന്ധപ്പെട്ട പരാമർശത്തിൽ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരെ പിന്തുണച്ച് സമസ്ത പ്രസിഡന്റ് ജിഫ്രി തങ്ങൾ. 

സ്ത്രീയെ എല്ലാ രംഗത്ത് നിന്നും ഇസ്‌ലാം തടഞ്ഞു എന്ന് പറഞ്ഞിട്ടില്ല. സ്ത്രീയയുടെ സുരക്ഷിതത്വവും, മാന്യതയും പരിഗണിച്ചാണ് ഇസ്‌ലാം നിയമങ്ങൾ അവതരിപ്പിച്ചിട്ടുള്ളത്. അത് ചൂണ്ടിക്കാട്ടുക മാത്രാണ് കാന്തപുരം ചെയ്തതെന്നും ജിഫ്രി തങ്ങൾ പറഞ്ഞു.


ഇസ്‌ലാമിക ശരീഅത്ത് എല്ലാ കാലത്തേക്കും ഉള്ളതാണ്. അത് നീതി പൂർവമായ ഒന്നാണ്. അത് പൂർണമായും അല്ലാഹുവിന്റെ വചനങ്ങളാണ്. ശരീഅത്ത് ഏതെങ്കിലും കാലത്ത് പ്രായോഗികമല്ല എന്ന് പറയാനാവില്ല. 


സ്ത്രീകൾക്ക് ഇസ്‌ലാം പ്രത്യേക നിയമങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. അത് ചൂണ്ടിക്കാട്ടുകാണ് കാന്തപുരം ചെയ്തതെന്നും ജിഫ്രി തങ്ങൾ പറഞ്ഞു.

മലപ്പുറം പടിക്കൽ ജുമാ മസ്ജിദ് ഉദ്ഘാടന ചടങ്ങിലാണ് നേതാക്കൾ ഒരുമിച്ച് എത്തിയത്. മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി തങ്ങളും പി.കെ കുഞ്ഞാലിക്കുട്ടിയും കഴിഞ്ഞ ദിവസം മർകസിലെത്തി പരിപാടിയിൽ പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് കാന്തപുരവും ജിഫ്രി തങ്ങളും ഒരേ വേദിയിൽ എത്തിയിരിക്കുന്നത്.

Get more updates from Pudukad News on Google