ഉത്തര്‍പ്രദേശിൽ ഡോ ബി ആര്‍ അംബേദ്കറുടെ പ്രതിമ തകര്‍ത്തു. ഗ്രാമവാസികൾ ഒന്നടങ്കം സംഘടിച്ചെത്തി പ്രതിഷേധിച്ചു
🌐 Select your Language:
Current: മലയാളം
Current: മലയാളം

ന്യൂഡൽഹി: ഉത്തര്‍പ്രദേശിലെ ഈറ്റ ജില്ലയിൽ ഭരണഘടനാ ശില്പി ഡോ ബി ആര്‍ അംബേദ്കറുടെ പ്രതിമ തകര്‍ത്തു. ഈറ്റയിലെ ലാലാഹട്ട് ഗ്രാമത്തിൽ തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം. വിവരം പുറത്തറിഞ്ഞതോടെ ഗ്രാമവാസികൾ ഒന്നടങ്കം സംഘടിച്ചെത്തി പ്രതിഷേധിച്ചു. കഴിഞ്ഞ് മൂന്നു വര്‍ഷമായി ഇതേ പ്രതിമക്ക് നേരെ ആക്രമണങ്ങൾ ആവര്‍ത്തിക്കുന്നു.
പ്രതിമയക്ക് സുരക്ഷ ഒരുക്കാനും ചുറ്റുമതിലും ഗേറ്റും സ്ഥാപിക്കാനും തുടര്‍ച്ചയായി ആവശ്യപ്പെട്ടുവരിയായിരുന്നു. എന്നാൽ അധികൃതര്‍ നടപടി എടുക്കാൻ തയാറാവാതെ നിസംഗത തുടര്‍ന്നു. കഴിഞ്ഞ വര്‍ഷവും ആക്രമണം ആവര്‍ത്തിച്ചപ്പോൾ വെറുതെ കേസ് എടുക്കുക മാത്രമാണ് പൊലീസ് ചെയ്തതെന്ന് ഗ്രാമവാസിയായ വികാസ് കുമാർ മാധ്യമങ്ങളോട് വെളിപ്പെടുത്തി.
Get more updates from Pudukad News on Google




