"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

അയർലണ്ടിലെ സിറ്റിസൺഷിപ്പ് കരട് ബിൽ; ഏതൊക്കെ സോഷ്യൽ ബെനിഫിറ്റുകൾ ലഭിച്ചവർക്ക് തിരിച്ചടിയാകും

September 15, 2026
Share this post to
🌐 Select your Language:

Current: മലയാളം

അയർലണ്ടിലെ സിറ്റിസൺഷിപ്പ് നിയമത്തിൽ സോഷ്യൽ ബെനിഫിറ്റുകൾ കൈപ്പറ്റിയ ചിലർക്ക് പൗരത്വം നിഷേധിക്കുമെന്ന് വാർത്തകൾ പുറത്തുവന്നതോടു കൂടി പ്രവാസി സമൂഹം വലിയ ആശങ്കയിലാണ്. വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുന്ന കരട് ബില്ലിൽ, പൗരത്വത്തിന് അപേക്ഷിക്കുന്നതിന് മുമ്പുള്ള നിശ്ചിത കാലയളവിൽ സാമ്പത്തികമായി സ്വയംപര്യാപ്തരായിരിക്കണമെന്ന വ്യവസ്ഥ ഉൾപ്പെടുത്താനാണ് സർക്കാർ നീക്കം. ഇതിന്റെ ഭാഗമായി ചില സോഷ്യൽ വെൽഫെയർ പേയ്‌മെന്റുകൾ ദീർഘകാലമായി സ്വീകരിച്ചിട്ടുള്ളവർക്ക് സിറ്റിസൺഷിപ്പ് അപേക്ഷയിൽ വിലക്ക് നേരിടേണ്ടിവന്നേക്കാം എന്നാണ് ഇതുവരെ പുറത്തുവന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

നിലവിലെ വിവരങ്ങൾ പ്രകാരം പ്രധാനമായും ദീർഘകാല തൊഴിലില്ലായ്മാ ആനുകൂല്യങ്ങൾ ലഭിക്കുന്നവരെയാണ് പുതിയ വ്യവസ്ഥ പ്രധാനമായും ബാധിക്കുക. ജോബ്സെക്കർ’സ് അലോഡൻസ്, ജോബ്സെക്കർ ’സ് ബെനിഫിറ്തു ടങ്ങിയ തൊഴിലില്ലായ്മാ പേയ്‌മെന്റുകൾ ദീർഘകാലമായി ലഭിച്ചിട്ടുണ്ടെങ്കിൽ അത് പരിശോധനയ്ക്ക് വിധേയമാക്കാൻ സാധ്യതയുണ്ട് എന്നാണ് സൂചന.എന്നാൽ ഏത് പേയ്‌മെന്റുകൾ കൃത്യമായി ഉൾപ്പെടുമെന്ന് സർക്കാർ ഇതുവരെ അന്തിമമായി വ്യക്തമാക്കിയിട്ടില്ല.ഇതിന് പുറമെ എച്ച് എ പി (ഹോസ്സിങ് അസിസ്റ്റൻസ് പേയ്‌മെന്റ് ), റെന്റ് സപ്ലിമെന്റ് , ആർ എ എസ് (റെന്റൽ അക്കൗമ്മോടാഷൻ സ്കീം ) പോലുള്ള ഹൗസിംഗ് സപ്പോർട്ടുകളും പൗരത്വ അപേക്ഷ തള്ളാൻ കാരണമായേക്കാം എന്നാണ് സൂചന.

അതേസമയം ചൈൽഡ് ബെനിഫിറ്റ് , മറ്റേർനിറ്റി ബെനിഫിറ്റ് എന്നിവ ലഭിച്ചതിന്റെ പേരിൽ സിറ്റിസൺഷിപ്പ് അപേക്ഷ തടയില്ലെന്നാണ് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. ഡിസബിലിറ്റി അലോവൻസ് , ക്യാരർ ’സ് അലോഡൻസ് , വൺ – പേരെന്റ്സ് ഫാമിലി പേയ്‌മെന്റ്തു ടങ്ങിയ മറ്റ് സാമൂഹിക ക്ഷേമ ആനുകൂല്യങ്ങൾ സംബന്ധിച്ചും അന്തിമ പട്ടിക പുറത്തുവന്നിട്ടില്ല എങ്കിലും ഇതൊന്നും പുതിയ പൗരത്വ അപേക്ഷയെ ബാധിക്കാൻ സാധ്യതയില്ല എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കൂടാതെ, ആറ് മാസമോ അതിൽ താഴെയോ ഒരു ആനുകൂല്യം ലഭിച്ചിട്ടുള്ള പ്രത്യേക സാഹചര്യങ്ങളിൽ മന്ത്രിക്ക് ഇളവ് അനുവദിക്കാനുള്ള സാധ്യതയും പരിഗണിക്കുന്നുണ്ട്.

സാമ്പത്തിക സ്ഥിരതയും സ്വയം പര്യാപ്തതയും ഉണ്ട് എന്ന് ഉറപ്പാക്കുകയാണ് സർക്കാർ ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത് എന്നാണ് കരുതുന്നത്. കരട് വിശദമായ ചർച്ചകളിലൂടെ കടന്നുപോയിട്ടാണ് നിയമമാകുന്നത്. ഇതിനിടയിൽ ഇപ്പോഴുള്ള നിർദ്ദേശങ്ങൾ മാറിമറിയാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്.

Get more updates from Pudukad News on Google