"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

ഇന്ത്യയും ന്യൂസിലാൻഡും തമ്മിലുള്ള സമുദ്ര സുരക്ഷാ സഹകരണം പുതിയ ഘട്ടത്തിലേക്ക്: നാവികസേനാ മേധാവി അഡ്മിറൽ കൃഷ്ണ സ്വാമിനാഥന്റെ ചരിത്രപരമായ സന്ദർശനം; 2027-ൽ ആദ്യ ഉഭയകക്ഷി നാവികാഭ്യാസത്തിന് തുടക്കമിടാൻ ഇരുരാജ്യങ്ങളും തമ്മിൽ ധാരണ

September 15, 2026
Share this post to
🌐 Select your Language:

Current: മലയാളം

ഡല്‍ഹി: ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള സമുദ്ര സുരക്ഷാ സഹകരണവും ഇരു രാജ്യങ്ങളിലെയും നാവികസേനകള്‍ തമ്മിലുള്ള പ്രവര്‍ത്തനബന്ധവും കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ നാവികസേനാ മേധാവി അഡ്മിറല്‍ കൃഷ്ണ സ്വാമിനാഥന്‍ ന്യൂസിലാന്‍ഡ് സന്ദര്‍ശിച്ചു. 


റോയല്‍ ന്യൂസിലാന്‍ഡ് നേവി ചീഫ് റിയര്‍ അഡ്മിറല്‍ ഗാരിന്‍ ഗോള്‍ഡിംഗുമായി അദ്ദേഹം ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തി. 2027-ല്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ആദ്യ ഉഭയകക്ഷി നാവികാഭ്യാസം സംഘടിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള പ്രധാന തീരുമാനങ്ങള്‍ക്ക് ചര്‍ച്ചയില്‍ രൂപം നല്‍കി. 


ഓക്ലന്‍ഡിലെ ദേവണ്‍പോര്‍ട്ട് നേവല്‍ ബേസിലെത്തിയ നാവികസേനാ മേധാവിക്ക് പരമ്പരാഗത മാവോറി ആചാരങ്ങളോടെയുള്ള സ്വീകരണവും ഗാര്‍ഡ് ഓഫ് ഓണറും നല്‍കി. 

ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള ചരിത്രപരമായ നാവിക ബന്ധത്തെയും പ്രാദേശിക സമുദ്ര സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പങ്കാളിത്തത്തെയും കേന്ദ്ര സര്‍ക്കാരിന്റെ ‘മഹാസാഗര്‍’ കാഴ്ചപ്പാടിനെയും ശക്തിപ്പെടുത്തുന്നതാണ് ഈ സന്ദര്‍ശനമെന്ന് ഇന്ത്യന്‍ നാവികസേന വ്യക്തമാക്കി.

 

Get more updates from Pudukad News on Google