"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

ചെറിയ കാർ മേഘങ്ങളുണ്ടായിരുന്നു, ആശ്വാസമായ മഴ മാത്രം എത്തിയില്ല. ചിലയിടങ്ങളിൽ പൊടി മഴ ലഭിച്ചു. ആശ്വാസമാകാതെ വൈദ്യുതി പ്രതിസന്ധിയും. കേന്ദ്ര വിഹിതത്തിൽ നിന്ന് ഇന്നു മുതൽ ഡിസംബർ 31 വരെ പ്രതിദിനം 150 മെഗാവാട്ട് വൈദ്യുതി ലഭിക്കും

September 15, 2026
Share this post to
🌐 Select your Language:

Current: മലയാളം

കോട്ടയം: ഇന്നലെയും മഴ മുന്നറിയിപ്പുകൾ വിവിധ ജില്ലകളിൽ ഉണ്ടായിരുന്നെങ്കിലും ആശ്വാസമായ മഴ മാത്രം എത്തിയില്ല. 

ചിലയിടങ്ങളിൽ പൊടി മഴ ലഭിച്ചു. ആശ്വാസമാകാതെ വൈദ്യുതി പ്രതിസന്ധിയും തുടരുന്നു. 

ഇന്നു ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചത്. 

സെപ്റ്റംബർ 19 ഓടെരാജ്യത്തു നിന്ന് കാലവർഷം പിൻവാങ്ങുമെന്ന റിപ്പോർട്ടുകളുമുണ്ട്. തുടർന്ന് തുലാവർഷ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷ.

അതേസമയം, സംസ്ഥാനത്ത് കടുത്ത വൈദ്യുതി ലഭ്യതക്കുറവ് തുടരുന്ന സാഹചര്യത്തിൽ ഇന്നും നിയന്ത്രണം തുടർനേക്കും നിലവിൽ 700 മുതൽ 900 മെഗാവാട്ട് വരെയുള്ള വൈദ്യുതിയുടെ ലഭ്യതക്കുറവാണ് അനുഭവപ്പെടുന്നത്.

 കേന്ദ്ര വിഹിതത്തിൽ നിന്ന് ഇന്നു മുതൽ ഡിസംബർ 31 വരെ പ്രതിദിനം 150 മെഗാവാട്ട് വൈദ്യുതി ലഭിക്കുമെന്നത് കെഎസ്ഇബിക്കു ആശ്വാസമാണ്.

മധ്യപ്രദേശിൽ നിന്ന് സ്വാപ്പ് കരാർ പ്രകാരം ലഭ്യമാകേണ്ടിയിരുന്ന 200 മെഗാവാട്ട് വൈദ്യുതി ലഭിക്കാതെ പോയതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്.

 ഉയർന്ന നിരക്കായ യൂണിറ്റിന് 30 രൂപ നൽകി പുറത്തുനിന്ന് വൈദ്യുതി വാങ്ങാൻ അനുമതി ലഭിച്ചിട്ടുണ്ടെങ്കിലും, തൽക്കാലം അത്രയും ഉയർന്ന തുകയ്ക്ക് വൈദ്യുതി വാങ്ങേണ്ടതില്ലെന്നാണ് കെഎസ്ഇബിയുടെ നിലപാട്.

മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വൈദ്യുതി ലഭ്യമാകുന്നത് പരിശോധിക്കാൻ കെഎസ്ഇബി ഡയറക്ടർമാർ വിവിധ സംസ്ഥാനങ്ങളിൽ എത്തി ചർച്ച നടത്തുന്നുണ്ട്.

Get more updates from Pudukad News on Google