"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

“സർക്കാർ ചെലവിലല്ല അമേരിക്കൻ യാത്ര, സംഘാടകരുടെ ചെലവിലാണ്, കേട്ടോ?” ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ അമേരിക്കൻ യാത്രയുടെ പേരിൽ സിപിഎം സൈബർ സംഘങ്ങൾ നടത്തിയ നുണ പ്രചാരണം പൊളിഞ്ഞു. സംഘാടകരുടെ ചെലവിലാണ് യാത്രയെന്നു വ്യക്തമാക്കി മന്ത്രി. സർക്കാർ ഖജനാവിൽ നിന്നും പണം പൊടിച്ച് രമേശ് ചെന്നിത്തല അമേരിക്കൻ യാത്ര നടത്തുന്നു എന്നായിരുന്നു സിപിഎം സൈബർ ഗ്രൂപ്പുകൾ വ്യാപകമായി പ്രചരിപ്പിച്ചിരുന്നത്

September 15, 2026
Share this post to
🌐 Select your Language:

Current: മലയാളം

കോട്ടയം: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ അമേരിക്കൻ യാത്രയുമായി ബന്ധപ്പെട്ട് സിപിഎം സൈബർ കേന്ദ്രങ്ങൾ നടത്തിയ വ്യാജ പ്രചാരണങ്ങൾ പൊളിയുന്നു.

ചെന്നിത്തലയുടെ അമേരിക്കൻ സന്ദർശനം സർക്കാർ ചെലവിലാണെന്നും, മുൻപ് പിണറായി വിജയന്റെ വിദേശ യാത്രകളെ വിമർശിച്ചവർ ഇപ്പോൾ മിണ്ടാതിരിക്കുകയാണെന്നും കാട്ടി സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള വ്യാജ പ്രചാരണങ്ങളാണ് ഇടതുപക്ഷ കേന്ദ്രങ്ങൾ അഴിച്ചുവിട്ടത്.

 എന്നാൽ, ഈ നുണപ്രചാരണങ്ങളുടെ മുനയൊടിക്കുന്ന വിശദീകരണവുമായി രമേശ് ചെന്നിത്തല തന്നെ നേരിട്ട് രംഗത്തെത്തി.

തന്റെ യാത്ര പൂർണ്ണമായും വ്യക്തിപരവും സംഘാടകരുടെ ചെലവിലുമുള്ളതാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ജയ്ഹിന്ദ് ടിവിയുടെ ആദ്യകാല നേതൃനിരയിലുണ്ടായിരുന്ന ഫെലിക്സ് സൈമണിന്റെ മകന്റെ വിവാഹത്തിൽ പങ്കെടുക്കാനാണ് ഭാര്യയോടൊപ്പം ചിക്കാഗോയിൽ എത്തിയത്.

https://www.facebook.com/share/v/14of1ck9xCS/

കോട്ടയം എംപി ആയിരുന്ന കാലം മുതൽ, അതായത് മൂന്നര പതിറ്റാണ്ടോളമായി ഫെലിക്സ് സൈമണുമായി അടുത്ത ബന്ധമുണ്ട്.

ഈ വ്യക്തിപരമായ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയപ്പോൾ പ്രവാസി മലയാളി കൂട്ടായ്മകളുടെയും ഐഒസിയുടെയും ഓണാഘോഷ പരിപാടികളിലും ഷിക്കാഗോ സോഷ്യൽ ക്ലബ്ബിന്റെ ചടങ്ങുകളിലും പങ്കെടുക്കുകയാണുണ്ടായത്.

യാത്രയ്ക്കിടയിൽ, ഇന്ത്യയിലെ ടെലികോം വിപ്ലവത്തിന്റെ ശില്പിയായ സാം പിത്രോഡയെ അദ്ദേഹത്തിന്റെ വസതിയിൽ ചെന്ന് സന്ദർശിക്കുകയും ചെയ്തു. കേരളത്തിൽ നിന്നുള്ള മന്ത്രി മോൻസ് ജോസഫ്, ജോസ് കെ. മാണി എം.പി, പന്തളം സുധാകരൻ, അൻവർ സാദത്ത് തുടങ്ങിയ പ്രമുഖ നേതാക്കളും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

സർക്കാർ ഖജനാവിൽ നിന്ന് ഒരു രൂപ പോലും കൈപ്പറ്റാതെ, സംഘാടകരുടെ ചെലവിൽ നടത്തിയ സന്ദർശനത്തെയാണ് രാഷ്ട്രീയ ലാഭത്തിനായി സിപിഎം സൈബർ വിങ് ദുഷ്പ്രചാരണത്തിന് ശ്രമിച്ചത്.

എന്നാൽ, വസ്തുതകൾ നിരത്തി ചെന്നിത്തല രംഗത്തുവന്നതോടെ സിപിഎം സൈബർ സംഘങ്ങൾ കെട്ടിപ്പൊക്കിയ മറ്റൊരു നുണപ്രചാരണം കൂടി ജനങ്ങൾക്ക് മുന്നിൽ പൊളിച്ചടുക്കപ്പെട്ടിരിക്കുകയാണ്.

Get more updates from Pudukad News on Google