"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

ചേർപ്പുങ്കൽ സ്കൂളിലെ അധ്യാപകൻ മജോ ജോസഫ് കുഴഞ്ഞ് വീണ് മരിച്ചു. സ്‌കൂൾ യൂത്ത് ഫെസ്റ്റ് വെൽനടക്കുന്ന സമയം സ്റ്റേജിൽ അനൗൺസ്മെൻ്റ് നടത്തുന്നതിനിടെയാണ് കുഴഞ്ഞ് വിണത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിയോഗ വാർത്തയിൽ ഞെട്ടി സഹപ്രവർത്തകരും വിദ്യാർഥികളും

September 15, 2026
Share this post to
🌐 Select your Language:

Current: മലയാളം

പാലാ: ചേർപ്പുങ്കൽ ഹോളിക്രോസ് ഹയർസെക്കൻഡറി സ്കൂളിലെ മലയാളം അധ്യാപകൻ സ്കൂളിൽ കുഴഞ്ഞുവീണു മരിച്ചു. സ്കൂളിലെ മലയാളം അധ്യാപകൻ ഇടമറുക് ഇല്ലിക്കൽ മജോ ജോസഫ്  ആണ് ഇന്ന് രാവിലെ പത്തേമുക്കാലോടെ സ്കൂളിൽ കുഴഞ്ഞുവീണത്.


സ്കൂളിൽ കടലോത്സവ പരിപാടികൾ നടക്കുന്നതിനായുള്ള അനൗൺസ്മെൻ്റിൽ ഏർപ്പെട്ടിരിക്കവേ കുഴഞ്ഞുവീഴുകയായിരുന്നു.  അധ്യാപകനെ ഉടനടി ആശുപത്രിയിൽ എത്തിച്ചെങ്കിലും ‘കാർഡിയാക് അറസ്റ്റ്’ മൂലം മരണം സംഭവിക്കുകയായിരുന്നു. ചെമ്മലമറ്റം ലിറ്റിൽ ഫ്‌ളവർ ഹൈസ്കൂളിലും  അധ്യാപകനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 


ഭാര്യ മഞ്ജുള  പത്ത് വർഷം ലിറ്റിൽ ഫ്ളവർ അധ്യാപികയായിരുന്നു.ഇപ്പോൾ അറകുളം സ്‌കൂളിൽ അധ്യാപികയാണ്.

പ്രിയപ്പെട്ട മജോ സാറിൻ്റെ  വിയോഗ വാർത്തയുടെ  ഞെട്ടലിലാന്ന് സഹപ്രവർത്തകരും വിദ്യാർഥികളും 
പാലാ കോർപ്പറേറ്റ് എജ്യൂക്കേഷൻ്റെ കീഴിലുള്ള എല്ലാ സ്‌കൂളിലേയും അധ്യാപക സമൂഹവും.


കുറഞ്ഞ വാക്കുകൾ ചെറു പുഞ്ചരി സമ്യമായ പെരുമാറ്റം, മലയാള ഭാഷാ പണ്ഡിതൻ, വിവിധ വിഷയങ്ങളിൽ അസാധാരണമായ അറിവ് അങ്ങനെ നിരവധി പ്രത്യകതകൾ ഉള്ള അപൂർവ്വ പ്രതിഭയായിരുന്നു മജോ സാർ.


കലോത്സവത്തിന്  നാടകം ഉപന്യാസം മലയാളം പദ്യം ചൊല്ലൽ എന്ന് വേണ്ട എല്ലാറ്റിലും ആവശ്യമായ തിരുത്തുലകൾ നടത്തി മജേസാർ നമ്മുടെ കൈയ്യിൽ തരും.  

വായന ഒരു ലഹരി ആയിരുന്നു അദ്ദേഹത്തിന്.  പുസ്തകങ്ങൾ വായിച്ച് അറിവ് നേടി ഒപ്പം പ്രാർത്ഥനയിൽ അടിസ്ഥാനമായ ഒരു ജീവിതം നയിച്ച ആളായിരുന്നു  അദ്ദേഹമെന്നും സഹപ്രവർത്തകർ അനുസ്‌മരിച്ചു.

Get more updates from Pudukad News on Google