"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് പി. ജയരാജന്റെ തിരിച്ചുവരവ്; ‘വൈകി വന്ന വിവേകം, പാർട്ടിയുടെ ജനകീയ അടിത്തറയും വിപ്ലവവീര്യവും വീണ്ടെടുക്കാൻ തീരുമാനം സഹായിക്കട്ടെ’ – പാർട്ടി തീരുമാനം സ്വാഗതം ചെയ്ത് ശുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി

September 15, 2026
Share this post to
🌐 Select your Language:

Current: മലയാളം

കണ്ണൂർ: ഏറെനാൾ തഴയപ്പെട്ട മുതിർന്ന സി.പി.എം നേതാവ് പി. ജയരാജനെ സംസ്ഥാന സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്തിയ പാർട്ടി തീരുമാനത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് ശുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ല​ങ്കേരി.


ആശയപരമായ വിശുദ്ധിയും ജനകീയ അടിത്തറയും വീണ്ടെടുത്ത്, ചെങ്കൊടിയെ കൂടുതൽ കരുത്തോടെ വാനോളമുയർത്താൻ സഖാവ് പി. ജയരാജന്റെ കടന്നുവരവ് കാരണമാകട്ടെയെന്ന് ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.


‘കാലങ്ങളായി തുടരുന്ന അവഗണനകൾക്കും മാറ്റിനിർത്തലുകൾക്കും ഒടുവിൽ സഖാവ് പി. ജയരാജൻ പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് എത്തുമ്പോൾ, അത് കോടിക്കണക്കിന് സഖാക്കളുടെയും സാധാരണ ജനങ്ങളുടെയും ആഗ്രഹപൂർത്തീകരണം കൂടിയാണ്.. എത്രയൊക്കെ അവഗണനകളും മാറ്റിനിർത്തലുകളും നേരിടേണ്ടി വന്നിട്ടും, പാർട്ടി എപ്പോഴൊക്കെ വലിയ പ്രതിസന്ധികളെ അഭിമുഖീകരിച്ചിട്ടുണ്ടോ അപ്പോഴൊക്കെ പ്രതിസന്ധികളെ മറികടക്കാനുള്ള ‘ക്രൈസിസ് മാനേജരായി’ പാർട്ടി അയച്ചത് സഖാവ് പി. ജയരാജനെത്തന്നെയായിരുന്നു.


പ്രസ്ഥാനം ഏൽപ്പിച്ച ഏതൊരു കഠിനദൗത്യവും അച്ചടക്കത്തോടെ ഏറ്റെടുത്ത് വിജയിപ്പിച്ച ചരിത്രമേ അദ്ദേഹത്തിനുള്ളൂ.കഴിവുണ്ടായിട്ടും മാറ്റിനിർത്തുമ്പോഴും, പാർട്ടിക്കെതിരെയുള്ള നീക്കങ്ങളെ പ്രതിരോധിക്കാൻ മുന്നിൽ നിന്ന ആ കമ്മ്യൂണിസ്റ്റിനെ ഇന്ന് സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് തിരിച്ചുവിളിച്ചത് വൈകി വന്ന വിവേകമാണെന്ന് പറയാം.


എങ്കിലും നഷ്ടപ്പെട്ടുപോയ പാർട്ടിയുടെ ജനകീയ അടിത്തറ വീണ്ടെടുക്കാനും ചോർന്നുപോയ വിപ്ലവവീര്യം തിരിച്ചുപിടിക്കാനുമുള്ള യഥാർത്ഥ ‘മൃതസഞ്ജീവനി’യായി തന്നെ നമുക്ക് ഇതിനെ കാണാം..

പാർട്ടിയെ സ്വന്തം സ്വാർത്ഥ താല്പര്യങ്ങൾക്കും വ്യവസായ-കച്ചവട ഗ്രൂപ്പുകൾക്കും വേണ്ടി ഉപയോഗിക്കുന്ന അഴിമതിക്കാരെയും, സ്വജനപക്ഷപാതം കാണിക്കുന്ന ഏറാൻമൂളികളെയും, പാർട്ടിക്കുള്ളിൽ വിഭാഗീയതയും ഗ്രൂപ്പ് കളികളും വളർത്തുന്ന പ്രമാണിമാരെയും പടിയടച്ച് പുറത്തുനിർത്താൻ ഈ അവസരം പാർട്ടി ഉപയോഗിക്കണം.! ജനങ്ങളിൽ നിന്ന് അകന്നുപോയ ഓരോ ഘടകത്തെയും ശരിയായ കമ്മ്യൂണിസ്റ്റ് പാതയിലേക്ക് തിരിച്ചുകൊണ്ടുവരാൻ ഇത്തരം വിപ്ലവാത്മക തീരുമാനങ്ങൾ വഴി സാധിക്കണം..’ –ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.

 

Get more updates from Pudukad News on Google