‘വന്ദേ ഭാരതം’ ഏഴാം എപ്പിസോഡ്; കൺസ്ട്രക്ഷൻ-ടെക് സ്റ്റാർട്ടപ്പിന് 30 കോടി രൂപ നിക്ഷേപം | MiCoB
Current: മലയാളം

കൊച്ചി: ഗൗതം അദാനി തുടക്കമിട്ട ‘വന്ദേ ഭാരതം’ പദ്ധതിയിലൂടെ ഗുജറാത്ത് ആസ്ഥാനമായുള്ള കൺസ്ട്രക്ഷൻ-ടെക് സ്റ്റാർട്ടപ്പായ മൈകോബിന് 30 കോടി രൂപയുടെ നിക്ഷേപം (MiCoB). നൂതനാശയങ്ങളുള്ള സ്റ്റാർട്ടപ്പുകളെയും സംരംഭകരെയും കണ്ടെത്തുന്നതിനായി സംഘടിപ്പിക്കുന്ന പരിപാടിയുടെ സെപ്റ്റംബർ 14ന് സംപ്രേഷണം ചെയ്ത ഏഴാം എപ്പിസോഡിലൂടെയാണ് മൈകോബിന് റെക്കോർഡ് നിക്ഷേപം ലഭിച്ചത്.
ഫ്ലിപ്കാർട്ട് സിഇഒ കല്യാൺ കൃഷ്ണമൂർത്തിയും റെനി കോസ്മെറ്റിക്സ് സഹസ്ഥാപകൻ അഷുതോഷ് വലാനിയുമാണ് 30 കോടി രൂപയുടെ നിക്ഷേപം നടത്തിയത്. ഈ സീസണിലെ ഏറ്റവും വലിയ ഒറ്റത്തവണ നിക്ഷേപമാണിതെന്ന് റിപ്പോർട്ടിൽ പറയുന്നു.
അദാനി പോർട്സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോൺ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ കരൺ അദാനി, മൈകോബിന്റെ ഭാവിയിലെ നിർമ്മാണ പദ്ധതികൾക്ക് ആവശ്യമായ പിന്തുണ നൽകുമെന്നും വ്യക്തമാക്കി.
അങ്കിത സിൻഹ, ശശാങ്ക് ശേഖർ, ഋഷഭ് മാത്തൂർ എന്നിവർ ചേർന്നാണ് മൈകോബ് സ്ഥാപിച്ചത്. റോബോട്ടിക് 3ഡി പ്രിന്റിങ്ങിൽ മാത്രം ഒതുങ്ങാതെ, നിർമ്മാണ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്ന ഫുൾ-സ്റ്റാക്ക് ഡിജിറ്റൽ കൺസ്ട്രക്ഷൻ മാനുഫാക്ചറിംഗ് പ്ലാറ്റ്‌ഫോമാണ് കമ്പനി വികസിപ്പിക്കുന്നത്.
മൈകോബിന്റെ സാങ്കേതികവിദ്യയിലൂടെ കുറഞ്ഞ സമയത്തിനുള്ളിൽ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാനും നിർമ്മാണ സാമഗ്രികളുടെ പാഴാക്കൽ ഗണ്യമായി കുറയ്ക്കാനും സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
സെപ്റ്റംബർ 17ന് നടക്കുന്ന ഗ്രാൻഡ് ഫിനാലെയിലെ വിജയിക്ക് അദാനി ഗ്രൂപ്പ് രണ്ട് കോടി രൂപയുടെ ക്യാഷ് പ്രൈസാണ് സമ്മാനമായി നൽകുന്നത്.
Story Summary:
Construction-tech startup MyCoby, based in Gujarat, has secured a record ₹30 crore investment through the seventh episode of Gautam Adani’s Vande Bharat initiative. The investment was made by Flipkart CEO Kalyan Krishnamurthy and Renee Cosmetics co-founder Ashutosh Valani.




