പരീക്ഷാ ഭവനിലെ ലാൻഡ് ഫോൺ ലഭിക്കുന്നില്ലെന്ന പരാതിക്ക് പരിഹാരം; പൊതുജനങ്ങളുടെ അന്വേഷണങ്ങൾക്കായി പുതിയ മൊബൈൽ ഫോൺ സൗകര്യം ഏർപ്പെടുത്തി
🌐 Select your Language:
Current: മലയാളം
Current: മലയാളം

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പരീക്ഷാ ഭവനിൽ സമർപ്പിച്ചിട്ടുള്ള അപേക്ഷകളുടെ പുരോഗതി അറിയാൻ വിളിക്കുന്നവർക്ക് പരീക്ഷ ഭവനിലെ ലാന്റ് ഫോൺ ലഭിക്കുന്നില്ലെന്ന പരാതിക്ക് ശാശ്വത പരിഹാരമായി മൊബൈൽ ഫോൺ സൗകര്യം ഏർപ്പെടുത്തി.
പരീക്ഷ ഭവനിൽ മിന്നൽ പരിശോധന നടത്തിയ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ പരീക്ഷ ഭവനിലെ ലാന്റ് ഫോൺ പ്രവർത്തിക്കാത്തത് നേരിട്ട് മനസിലാക്കിയതിനെ തുടർന്ന് മൊബൈൽ ഫോൺ സംവിധാനം ഏർപ്പെടുത്താൻ നിർദ്ദേശം നൽകുകയായിരുന്നു.
പൊതു ജനങ്ങൾക്ക് ഇനി മുതൽ പരീക്ഷ ഭവനുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്ക് 9188946114, 9188946115 എന്നീ മൊബൈൽ നമ്പരുകളിൽ വിളിക്കാവുന്നതാണ്.
Get more updates from Pudukad News on Google




