"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

പരീക്ഷയില്‍ വ്യാപകമായി കോപ്പിയടി കണ്ടെത്തി. തിരുവനന്തപുരം ലോ അക്കാദമിയിലെ പരീക്ഷാ സെന്റര്‍ സസ്പെന്‍ഡ് ചെയ്തു

September 15, 2026
Share this post to
🌐 Select your Language:

Current: മലയാളം

തിരുവനന്തപുരം: പരീക്ഷയില്‍ വ്യാപകമായി കോപ്പിയടി കണ്ടെത്തിയതിനെ തുടര്‍ന്ന് തിരുവനന്തപുരം ലോ അക്കാദമിയിലെ പരീക്ഷാ സെന്റര്‍ സസ്പെന്‍ഡ് ചെയ്തു.

പരാതികളുടെ അടിസ്ഥാനത്തില്‍ കേരള സര്‍വകലാശാല സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് പുസ്തകങ്ങള്‍ അടക്കം കൊണ്ടുവന്ന് വലിയ തോതില്‍ കോപ്പിയടി നടത്തുന്നത് കണ്ടെത്തിയത്.

വിദ്യാര്‍ഥികള്‍ക്ക് മറ്റ് പരീക്ഷാ കേന്ദ്രങ്ങളില്‍ പകരം ക്രമീകരണം ഏര്‍പ്പെടുത്താന്‍ പരീക്ഷാ കണ്‍ട്രോളറെ ചുമതലപ്പെടുത്തി. ഇവിടെ നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചിരുന്ന ഈവനിങ് ബാച്ച് നിര്‍ത്തിവെക്കാന്‍ കഴിഞ്ഞ സിന്‍ഡിക്കേറ്റ് യോഗം നിര്‍ദേശം നല്‍കിയിരുന്നു.

Get more updates from Pudukad News on Google