"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

വൈദ്യുതി ഉപഭോഗം കുറയ്ക്കാൻ കർശന നിർദേശവുമായി മന്ത്രി കെ എ തുളസി; പട്ടികജാതി-വർഗ, പിന്നാക്ക ക്ഷേമ ഓഫീസുകളിൽ നിയന്ത്രണം

September 16, 2026
Share this post to
🌐 Select your Language:

Current: മലയാളം

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ, സ്വന്തം വകുപ്പിന് കീഴിലുള്ള ഓഫീസുകളിലും സ്ഥാപനങ്ങളിലും വൈദ്യുതി ഉപഭോഗം പരമാവധി നിയന്ത്രിക്കാൻ കർശന നിർദേശവുമായി പട്ടികജാതി പട്ടികവർഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ എ തുളസി. 

വകുപ്പ് ഡയറക്ടർമാർക്കും അനുബന്ധ സ്ഥാപന മേധാവികൾക്കും കോർപ്പറേഷനുകൾക്കും ഇത് സംബന്ധിച്ച് മന്ത്രി പ്രത്യേക കത്തയച്ചു. സംസ്ഥാനത്തെ ഊർജ പ്രതിസന്ധി മറികടക്കാൻ സർക്കാർ നടത്തുന്ന പരിശ്രമങ്ങൾക്ക് പൂർണ പിന്തുണ നൽകുന്നതിന്റെ ഭാഗമായാണ് നടപടി.


ഓഫീസ് പ്രവർത്തന സമയത്തിന് ശേഷവും ഇടവേളകളിലും ഫാൻ, ലൈറ്റ്, എയർ കണ്ടീഷണർ എന്നിവ അനാവശ്യമായി പ്രവർത്തിപ്പിക്കുന്നത് പൂർണമായും ഒഴിവാക്കണം. 


അത്യാവശ്യ ഘട്ടങ്ങളിൽ മാത്രമേ എയർ കണ്ടീഷനിങ് സൗകര്യങ്ങൾ ഉപയോഗിക്കാൻ പാടുള്ളൂ. വകുപ്പിന് കീഴിലുള്ള എല്ലാ ഓഫീസുകളിലും ജീവനക്കാർ വൈദ്യുതി സംരക്ഷണ മാർഗങ്ങൾ നിർബന്ധമായും പാലിക്കണമെന്നും ഊർജ്ജ സംഭരണത്തിൽ മാതൃകാപരമായ പങ്കുവഹിക്കണമെന്നും മന്ത്രി നിർദേശിച്ചു.

Get more updates from Pudukad News on Google