"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

പത്തനംതിട്ടയിലെ പ്രളയബാധിത കുടുംബങ്ങൾക്ക് 10000 രൂപ ധനസഹായം; തുക അനുവദിച്ച് സർക്കാർ

September 16, 2026
Share this post to
🌐 Select your Language:

Current: മലയാളം

പത്തനംതിട്ട: പ്രളയജലം കയറി നാശനഷ്ടം സംഭവിച്ച പത്തനംതിട്ട ജില്ലയിലെ കുടുംബങ്ങൾക്ക് അടിയന്തര ആശ്വാസമായി 25.64 കോടി രൂപ അനുവദിച്ചു. പ്രളയബാധിതരായ 25,648 കുടുംബങ്ങളുടെ വീടുകൾ വാസയോഗ്യമാക്കുന്നതിനാണ് തുക വിനിയോഗിക്കുന്നത്. 

ഒരു കുടുംബത്തിന് 10,000 രൂപ വീതമാണ് ധനസഹായം. ആകെ തുകയായ 25.64 കോടി രൂപ സംസ്ഥാന ദുരന്ത പ്രതികരണ നിധി (എസ്ഡിആർഎഫ്), മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി (സിഎംഡിആർഎഫ്) എന്നിവയിൽ നിന്നാണ് അനുവദിച്ചത്. 

സഹായധനം ലഭ്യമാക്കുന്നത് സംബന്ധിച്ച് പത്തനംതിട്ട ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ദുരിതാശ്വാസ തുക വൈകാതെ തന്നെ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് കൈമാറും.

Get more updates from Pudukad News on Google