"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

ചർമ രോഗങ്ങൾ മാറാൻ ശ്രദ്ധിക്കാം

September 16, 2026
Share this post to
🌐 Select your Language:

Current: മലയാളം

ചർമ രോഗങ്ങൾ മാറാൻ ദിവസവും ചെറിയ ചൂടുവെള്ളത്തിൽ കുളിക്കുക. കഠിനമായ ചൂടുവെള്ളം ചർമ്മം കൂടുതൽ വരണ്ടതാക്കും.

വീര്യമേറിയ കെമിക്കലുകൾ അടങ്ങിയ സോപ്പുകൾക്ക് പകരം ഡോക്ടർ നിർദ്ദേശിക്കുന്ന മൈൽഡ് സോപ്പുകളോ ക്ലെൻസറുകളോ ഉപയോഗിക്കുക.കുളിച്ചതിന് ശേഷം ശരീരം മൃദുവായി തുടയ്ക്കുക. 

ഈർപ്പം പൂർണ്ണമായും മാറ്റിയതിന് ശേഷം മാത്രം വസ്ത്രം ധരിക്കുക, പ്രത്യേകിച്ച് മടക്കുകളുള്ള ഭാഗങ്ങളിൽ (ഫംഗസ് ബാധ തടയാൻ).

ചർമ്മത്തിന്റെ ഈർപ്പം നിലനിർത്താൻ ദിവസവും 8-10 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുക.

 വായുസഞ്ചാരമുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക. ഇറുകിയതും സിന്തറ്റിക് ആയതുമായ വസ്ത്രങ്ങൾ ഒഴിവാക്കുക.

 അലർജി ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ (ചിലർക്ക് ചെമ്മീൻ, പാൽ, ഗോതമ്പ് എന്നിവ) തിരിച്ചറിഞ്ഞ് ഒഴിവാക്കുക. പച്ചക്കറികളും പഴവർഗ്ഗങ്ങളും ഭക്ഷണത്തിൽ ധാരാളമായി ഉൾപ്പെടുത്തുക.

Get more updates from Pudukad News on Google