"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

ഗ്രീൻ കാർഡ് നിബന്ധനകൾ കടുപ്പിച്ച് യുഎസ്: കുടിയേറ്റ വിരുദ്ധ നിയമത്തിനെതിരെ 22 സംസ്ഥാനങ്ങൾ കോടതിയിലേക്ക്

September 16, 2026
Share this post to
🌐 Select your Language:

Current: മലയാളം

വാഷിങ്ടൻ: കുടിയേറ്റക്കാർക്ക്ഗ്രീൻ കാർഡും വീസയും ലഭിക്കുന്നത് ദുഷ്കരമാക്കുന്ന പുതിയ ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പിന്റെ നിയമത്തിനെതിരെ 22 സംസ്ഥാനങ്ങളും കൊളംബിയ ഡിസ്ട്രിക്റ്റും നിയമനടപടി സ്വീകരിച്ചു.

സെപ്റ്റംബർ 18-ന് നിലവിൽ വരുന്ന ഈ നിയമപ്രകാരം, ഫുഡ് അസിസ്റ്റൻസ്, മെഡികെയ്‌ഡ്, ഹൗസിങ് വൗച്ചറുകൾ തുടങ്ങിയ സർക്കാർ ആനുകൂല്യങ്ങൾ ഉപയോഗിക്കുന്ന കുടിയേറ്റക്കാർക്ക് ഗ്രീൻ കാർഡ് ലഭിക്കുന്നത് ബുദ്ധിമുട്ടാകും.

കോൺഗ്രസിന്റെ അനുമതിയില്ലാതെയാണ് ഡിഎച്ച്എസ്  ഈ നിയമം കൊണ്ടുവന്നതെന്നും, ഇത് ജനങ്ങളിൽ ഭീതി പരത്തുമെന്നും സംസ്ഥാനങ്ങൾ കോടതിയിൽ വാദിക്കുന്നു.

രാജ്യവ്യാപകമായി സംസ്ഥാനങ്ങൾക്ക് ഏകദേശം 405 കോടി ഡോളറിന്റെ ഫെഡറൽ ഫണ്ട് നഷ്ടപ്പെടാൻ ഈ നിയമം ഇടയാക്കുമെന്ന് പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു.

Get more updates from Pudukad News on Google