അഭിമന്യു വധക്കേസ്; രഹസ്യവിചാരണ വേണമെന്ന പ്രതികളുടെ ആവശ്യം തള്ളണമെന്ന് പ്രോസിക്യൂഷന്‍
Current: മലയാളം

കൊച്ചി: എസ്എഫ്‌ഐ നേതാവ് അഭിമന്യു കൊല്ലപ്പെട്ട കേസില്‍ രഹസ്യവിചാരണ വേണമെന്ന പ്രതികളുടെ ആവശ്യം തള്ളണമെന്ന് പ്രോസിക്യൂഷന്‍.
വിചാരണ തുറന്ന കോടതിയില്‍ വേണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം.
രഹസ്യവിചാരണ അനുവദിക്കാന്‍ അസാധാരണ സാഹചര്യം ഇല്ലെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.
എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.
കേസിന്റെ വിചാരണ അടച്ചിട്ട മുറിയില്‍ വേണമെന്നായിരുന്നു പ്രതികള്‍ ആവശ്യപ്പെട്ടത്.
ഭാവി മുന്‍നിര്‍ത്തി തങ്ങളുടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതും പ്രചരിപ്പിക്കുന്നതും വിലക്കണമെന്നും പ്രതികള്‍ ആവശ്യപ്പെട്ടിരുന്നു.
2018ല്‍ മഹാരാജാസ് കോളജ് ക്യാമ്പസില്‍ വെച്ച് അഭിമന്യു കൊല ചെയ്യപ്പെട്ട സംഭവത്തിലെ 16 പ്രതികളാണ് ആവശ്യവുമായി കോടതിയെ സമീപിച്ചിട്ടുള്ളത്.
വിചാരണ പരസ്യമാക്കുന്നത് തങ്ങളുടെ ഭാവിയെ ബാധിക്കുമെന്നും മഹാരാജാസ് കോളജിലെ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ കോടതി പരിസരത്ത് തടിച്ചുകൂടുന്നത് തടയണമെന്നും പ്രതികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.




