"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

ചേവായൂര്‍ ബാങ്ക് തെരഞ്ഞെടുപ്പിനിടയിലെ അക്രമം; സിപിഎം നേതാവ് എം. ഗിരീഷ് അറസ്റ്റില്‍

September 16, 2026
Share this post to
🌐 Select your Language:

Current: മലയാളം

കോഴിക്കോട്: സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം. ഗിരീഷ് അറസ്റ്റില്‍.

ചേവായൂര്‍ ബാങ്ക് തെരഞ്ഞെടുപ്പിനിടയിലെ അക്രമവുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്. 

പ്രത്യേക അന്വേഷണസംഘമാണ് ഗിരീഷിനെ അറസ്റ്റ് ചെയ്തത്. അക്രമത്തില്‍ മുക്കം സ്വദേശിക്ക് ഗുരുതരമായി പരിക്കേറ്റ കേസിലാണ് നടപടി.

സിപിഎം ബ്രാഞ്ച് അംഗം സി.പി ജലീലിന്റെ അറസ്റ്റും എസ്ഐടി രേഖപ്പെടുത്തി

വധശ്രമം, ആയുധം ഉപയോഗിച്ചുള്ള ആക്രമണം എന്നീ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസ്.

2024 നവംബര്‍ 16ന് നടന്ന തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തിൽ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ സിറാജുദ്ദീന് ഗുരുതരമായി പരിക്കേറ്റിരുന്നു.

തുടർന്ന് കോൺഗ്രസ് നേതൃത്വം പൊലീസിൽ പരാതി നൽകുകയായിരുന്നു.

കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ആവശ്യപ്രകാരം ആഭ്യന്തര മന്ത്രാലയം നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിനാണ് കേസിന്റെ അന്വേഷണ ചുമതല.

ക്രൈം ബ്രാഞ്ച് എസ്പി വിക്രമന്റെ നേതൃത്വത്തിലാണ് അന്വേഷണം. എം. ഗിരീഷിന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്നാണ് സിപിഎം പറഞ്ഞു.

Get more updates from Pudukad News on Google