"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

സിഗരറ്റ് കത്തിക്കാൻ തീപ്പെട്ടി ചോദിച്ചു; നൽകാത്തതിനെച്ചൊല്ലി തർക്കം, ഡൽഹിയിൽ 30കാരന് കുത്തേറ്റു മരിച്ചു | Delhi matchbox dispute murder

September 16, 2026
Share this post to
🌐 Select your Language:

Current: മലയാളം

murder

ന്യൂഡൽഹി: സിഗരറ്റ് കത്തിക്കാൻ തീപ്പെട്ടി നൽകാത്തതിനെച്ചൊല്ലിയുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചു. വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ കേശവപുരം മേഖലയിൽ നടന്ന സംഭവത്തിൽ 30കാരനായ ഭവാനിയാണ് കുത്തേറ്റ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ആശാ റാമിനും കുത്തേറ്റു (Delhi matchbox dispute murder). സംഭവത്തിൽ മൂന്ന് പേരെ പൊലീസ് പിടികൂടി. ചൊവ്വാഴ്ച കേശവപുരത്തെ മദ്യവിൽപ്പനശാലയ്ക്ക് സമീപമാണ് സംഭവം. ഭവാനിയും ആശാ റാമും ഉൾപ്പെടെയുള്ളവർക്ക് സമീപമെത്തിയ മൂന്ന് പേർ സിഗരറ്റ് കത്തിക്കാൻ തീപ്പെട്ടി ആവശ്യപ്പെട്ടിരുന്നു. തീപ്പെട്ടിയില്ലെന്ന് ഇരുവരും മറുപടി നൽകിയതോടെ വാക്കുതർക്കമുണ്ടാകുകയും പിന്നീട് സംഘർഷത്തിലേക്ക് നീങ്ങുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

തർക്കത്തിനിടെ പ്രതികൾ ഇരുവരെയും മർദിക്കുകയും കത്തി ഉപയോഗിച്ച് ആക്രമിക്കുകയും ചെയ്തതായി പൊലീസ് അറിയിച്ചു. ഗുരുതരമായി പരിക്കേറ്റ ഭവാനിയെ ദീപ് ചന്ദ് ബന്ധു ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. പുറംഭാഗത്തെ ഇടതുവശത്താണ് ആഴത്തിലുള്ള മുറിവേറ്റിരുന്നത്. ആശാ റാമിന് ഇടതുവശത്തെ താഴ്ഭാഗത്തെ നെഞ്ചിലാണ് കുത്തേറ്റത്. ചികിത്സയിലുള്ള ഇയാൾക്ക് മൊഴി നൽകാൻ കഴിയാത്ത അവസ്ഥയാണെന്ന് പൊലീസ് അറിയിച്ചു.
സംഭവത്തിൽ കേശവപുരം പൊലീസ് കൊലപാതകത്തിനും വധശ്രമത്തിനും കേസെടുത്തു. സാങ്കേതിക വിവരങ്ങളും പ്രാദേശികമായി ലഭിച്ച വിവരങ്ങളും പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞതെന്ന് പൊലീസ് പറഞ്ഞു. പ്രധാന പ്രതിയായ 19കാരൻ നരേഷ് ബഹാദൂർ എന്ന നേപ്പാളിയെയും 19കാരനായ തരുണിനെയും പ്രായപൂർത്തിയാകാത്ത ഒരാളെയുമാണ് പിടികൂടിയത്.

നരേഷാണ് ഇരുവരെയും കത്തികൊണ്ട് കുത്തിയതെന്നും തരുണും പ്രായപൂർത്തിയാകാത്ത പ്രതിയും കൈകൊണ്ട് മർദിച്ചതായും പൊലീസ് പറഞ്ഞു. നരേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ആക്രമണത്തിന് ഉപയോഗിച്ച കത്തിയും കണ്ടെടുത്തിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.

Summary: A 30-year-old man was killed and another injured in Delhi after a dispute reportedly began when they refused to lend a matchbox to three men who wanted to light a cigarette. Police have arrested two 19-year-olds and a juvenile in connection with the attack.

Get more updates from Pudukad News on Google